മേപ്പാടി: വയനാട് മേപ്പാടി തുരങ്കപാതയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചിലിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. മീനാക്ഷിപ്പാലത്തിന് സമീപത്തുനിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മണ്ണിടിഞ്ഞ് ശക്തമായി താഴേയ്ക്ക് പതിക്കുന്നതിന്റെയും അതിന്റെ ആഘാതത്തിൽ പാലം കടന്ന് മണ്ണും വെള്ളവും കുതിച്ചുവരുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നത്. പാലത്തിന് സമീപത്തുള്ള കടയിൽനിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. അപകടത്തിന്റെ രൂക്ഷത വെളിവാക്കുന്നതാണ് ഞെട്ടിക്കുന്ന ഈ ദൃശ്യങ്ങൾ.
വാഹനങ്ങൾ അടക്കം മണ്ണിനും ചെളിക്കുമൊപ്പം തെന്നി വരുന്നതും ഓടിരക്ഷപെടാൻ ശ്രമിക്കുന്ന ചില ആളുകളേയും അതിൽ ചിലർ ഒഴുകിനീങ്ങുന്നതും ദൃശ്യങ്ങളിൽ കാണാം.
Leave a Comment
Your comment will be visible after admin approval.