മോക്‌സ് കാർണിവൽ ആലുവ എം.എൽ.എ. അൻവർ സാദത്ത് ഉദ്ഘാടനം ചെയ്തു

Global Indian Writer · September 14, 2026 · 1 min read · 0 Comments · 0 Shares

ജോർജ് പണിക്കർ

മലങ്കര ഓർത്തഡോക്‌സ് ക്രിസ്റ്റൻ സൊസൈറ്റിയുടെ രണ്ടാമത് ഫുഡ് ഫെസ്റ്റിവലും കാർണിവലും ആലുവയുടെ എം.എൽ.എ അൻവർ സാദത്ത് ഉദ്ഘാടനം ചെയ്തു. രാവിലെ 11ന് ആരംഭിച്ച ഈ കലാകായിക രുചികൂട്ട് സംഗമം വൈകുന്നേരം 6 മണിവരെ നീണ്ടുനിന്നു. ഷിക്കാഗോയുടെ പ്രാന്തപ്രദേശത്ത് നിന്ന് ആയിരക്കണക്കിന് ആളുകൾ തങ്ങളുടെ കുട്ടികളുമായി ഈ സംഗമത്തിൽ പങ്കെടുക്കാനെത്തിയിരുന്നു.

തമ്മിൽ കാണുന്നതിനും പരിചയം പുതുക്കുന്നതിനും സൗഹൃദങ്ങൾ പങ്കുവെക്കുന്നതിനുമുള്ള ഒരു വേദിയായി ഇങ്ങനെയുള്ള പരിപാടികൾ പ്രയോജനപ്പെടുമെന്ന് എം.എൽ.എ അൻവർ സാദത്ത് തന്റെ ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. തന്റെ അമേരിക്കൻ സന്ദർശനത്തിൽ ആദ്യമായി പങ്കെടുക്കുന്ന ഒരുപരിപാടിയായതിനാൽ ഇത് തന്റെ മനസ്സിൽ എന്നും തങ്ങി നിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മോക്‌സ് പ്രസിഡന്റ് ഡോ. ബിനു ഫിലിപ്പ് എല്ലാവർക്കും സ്വാഗതം ആശംസിച്ചു. ജനറൽ കൺവീനർ എബ്രഹാം വർക്കി എം.എൽ.എ അൻവർ സാദത്തിനെ സദസിന് പരിചയപ്പെടുത്തി. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തങ്ങളുടെ ക്ഷണം സ്വീകരിച്ചെത്തിയ എം.എൽ.എയ്ക്ക് ഡോ. എബ്രഹം ജോസഫ് നന്ദി രേഖപ്പെടുത്തി.

കുട്ടികൾക്കായുള്ള ഫേയ്‌സ് പെയിന്റിങ്ങുകൾക്കും മെഹന്തിക്കും വലിയ നിര തന്നെ ഉണ്ടായിരുന്നു. വിവിധ റസ്റ്റോറന്റുകളുടെ സ്റ്റാളുകളിൽ വിവിധയിനം ഭക്ഷണങ്ങൾ നൽകിയതിലൂടെ ആളുകൾക്ക് തങ്ങളുടെ രുചിഭേദമനുസരിച്ച് ഭക്ഷണങ്ങൾ തെരഞ്ഞെടുക്കാൻ അതൊരവസരമായി.

സ്‌റ്റേജുകളിൽ തങ്ങളുടെ കലാപരിപാടികൾ അതവരിപ്പിക്കാൻ അവസരം നൽകിയതിലൂടെ മോഹിനിയാട്ടം, നാടോടിനൃത്തം, തുടങ്ങി അനേകം ശാസ്ത്രീയ നടനങ്ങളും, ഗാനമേളകളും നടത്തുവാൻ ധാരാളം കലാകാരന്മാരും മുമ്പോട്ട് വന്നു.

ഈ പരിപാടി ഒരു വമ്പിച്ച വിജയമാക്കിയ ഷിക്കാഗോ നിവാസികളോട് സെക്രട്ടറി അജിത്ത് ഏലിയാസ്, ജോയിന്റ് കൺവീനേഴ്‌സായ ഏലിയാസ് തോമസ്, ജിജി ജോൺ, ഫുഡ് കമ്മിറ്റി കൺവീനേഴ്‌സായ ഏലിയാമ്മ പുന്നൂസ്, ആൽബിൻ എബ്രഹാം, ഫൈനാനസ് കമ്മിറ്റി ചെയർപേഴ്‌സൺ ഫിലിപ്പ് കുന്നേൽ, ജോസഫ് എന്നിവർ നന്ദി അറിയിച്ചു. സിബിൽ ഫിലിപ്പ്, നിഷാ ജോണി എന്നിവർ എം.സിമായാരി പ്രവർത്തിച്ചു.

Share this story

Leave a Comment

Your comment will be visible after admin approval.