ഫ്ലോറൻസ്: ഇറ്റലിയിൽ യുവാവ് മുൻ കാമുകിയെ തട്ടിക്കൊണ്ടുപോയി ഹൈവേയിലെ പാലത്തിൽ നിന്ന് എറിഞ്ഞ് കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയെന്ന് റിപ്പോർട്ട്. ഈ മാസം മൂന്നിനാണ് ഫെഡറിക്കോ വെല്ല (38) മുൻ കാമുകിയായ ലോറേന ഇസ്‌കെരിയെ (45) ഫ്ലോറൻസിലെ റിഫ്രെഡി ഏരിയയിലുള്ള വീട്ടിൽ നിന്ന് തട്ടിക്കൊണ്ടു പോയത്. മുൻ കാമുകിയുമായി ഫെഡറിക്കോ വാഹനവുമായി ഹൈവേയിലേക്ക് അതിവേഗമാണ് പോയത്.
ഫെഡറിക്കോ മുൻ കാമുകിയെ കാത്ത് അവരുടെ വീട്ടിലെ ഗാരിജിൽ ഒളിച്ചിരുന്നതായിട്ടാണ് പൊലീസ് സംശയിക്കുന്നത്. തുടർന്ന് ലോറേന വന്നതോടെ അതിവേഗം ഫെഡിക്കോ മുൻ കാമുകിയെ ബലമായി കാറിന്റെ ഡിക്കിയിൽ പൂട്ടിയിട്ടുകയായിരുന്നു. ലോറേന കയ്യിലുണ്ടായിരുന്ന മൊബൈൽ ഫോൺ ഉപയോഗിച്ച് പൊലീസിനെ സഹായത്തിനായി വിളിച്ചു. ഈ മൊബൈൽ ഫോൺ ഫെഡറിക്കോ പിന്നീട് പാലത്തിൽ നിന്ന് വലിച്ച് എറിഞ്ഞു.
Leave a Comment
Your comment will be visible after admin approval.