സന്തോഷ് പിള്ള
പിറന്ന നാട്ടിൽ നിന്നും അനേകായിരം മൈലുകൾ അകലെയാണെങ്കിലും നമ്മളെയെല്ലാം ഒരുമിപ്പിച്ചുനിറുത്തുന്നത് മാതൃഭാഷയായ മലയാളം ആകുന്നു. അമ്പത്തിയൊന്നക്ഷരങ്ങളിലായി രൂപപെടുത്തിയിരിക്കുന്ന മധുരമായ മലയാള ഭാഷക്ക് ശ്രേഷ്ഠഭാഷാ പദവിയും ലഭിച്ചിട്ടുണ്ട്.
ആരാണ് ഈ ഭാഷയുടെ ഉപജ്ഞാതാവ്?
അതിനുള്ള ഉത്തരമാണ് “എഴുത്തച്ഛൻ” നാടകം.
അഞ്ഞൂറ് വർഷങ്ങൾക്ക് മുമ്പ് നമ്മുടെ നാട്ടിൽ നിലനിന്നിരുന്ന, ജാതി വ്യവസ്ഥിതിയോടും, മേൽക്കോയ്മകളോടും നിരന്തരം പോരാടി, സമത്വത്തിനായി സ്വന്തം ജീവൻ തന്നെ ബലിയർപ്പിച്ച വിപ്ലവകാരി.
സ്വയം ഉരുകി, ഉരുകി തീരുമ്പോഴും, താൻ പുതുതായി നിർമ്മിച്ച മലയാള ഭാഷ നാടാകെ പരത്തിയ ക്രാന്തദർശി.

എഴുത്തച്ഛൻ, മലയാള ഭാഷ നമ്മൾക്കെല്ലാമായി നിർമ്മിച്ചു നൽകുന്നതിനുവേണ്ടി അനുഭവിച്ച യാതനകളെ അടുത്തറിയുവാനായി, ജൂലൈ 18 ശനിയാഴ്ച്ച വൈകുന്നേരം 6.00 മണിക്ക്, എൽമോണ്ടിലെ, ST. വിൻസെന്റ് ഡി പോൾ ആഡിറ്റോറിയത്തിലേക്ക് സഹൃദയരായ എല്ലാ മലയാളികളെയും സ്വാഗതം ചെയ്യുന്നു. മലയാളം ഗ്ലോബൽ വോയിസും, വാൽക്കണ്ണാടി മീഡിയയും സംയുക്തമായിട്ടാണ് ന്യൂയോർക്കിൽ എഴുത്തച്ഛൻ നാടകം പ്രദർശിപ്പിക്കാനുള്ള ക്രമീകരണങ്ങൾ ഒരുക്കുന്നത്.
ഭരത് കലതീയേറ്റേഴ്സ്, അമേരിക്കയിൽ ഏഴാമത്തെ തവണ പ്രദർശിപ്പിക്കുന്ന എഴുത്തച്ഛൻ നാടകം, ചരിത്ര സംഭവങ്ങളാലും. മികവുറ്റ അഭിനയത്തിനാലും, ആധുനിക സാങ്കേതിക വിദ്യയുടെ ഉപയോഗത്താലും കാണികളെ അത്ഭുതപ്പെടുത്തുന്ന ഒരു ദൃശ്യ വിരുന്നായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക്:
ക്രിസ് തോപ്പിൽ- 917-369-0177
രഘു നായർ- 646-285-2898
ഫിലിപ്പ് മഠത്തിൽ- 917-459-7819
കോരസൺ വർഗീസ്സ് – 516-398-5989
മാത്യു ജോഷ്വ- 646-201-6315
Leave a Comment
Your comment will be visible after admin approval.