NALSAR-ലെ വിദ്യാർഥികൾക്ക് വിലക്കേർപ്പെടുത്തിയ നിർദേശം പിൻവലിച്ച് ബാർ കൗൺസിൽ ഓഫ് ഇന്ത്യ

Global Indian Writer · August 13, 2026 · 1 min read · 0 Comments · 0 Shares

ന്യൂഡൽഹി: ഹൈദരാബാദിലെ നാഷണൽ അക്കാദമി ഓഫ് ലീഗൽ സ്റ്റഡീസ് ആൻഡ് റിസർച്ചിലെ (എൻഎഎൽഎസ്എആർ) 2026 വർഷത്തെ ബിരുദധാരികൾക്ക് അഭിഭാഷകരായി എൻറോൾമെന്റ് നൽകില്ലെന്ന തീരുമാനത്തിൽ നിന്ന് ‘യു ടേൺ’ അടിച്ച് ബാർ കൗൺസിൽ ഓഫ് ഇന്ത്യ. ചെയർമാൻ മനൻ കുമാർ മിശ്രയുടെ തീരുമാനം ബാർ കൗൺസിൽ യോഗം ചേർന്നാണ് പിൻവലിച്ചത്.

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ മുഖ്യാതിഥിയാക്കുന്നതിനെതിരെ വിദ്യാർഥികൾ പ്രചാരണം നടത്തിയത് ചൂണ്ടിക്കാട്ടിയാണ് ബാർ കൗൺസിൽ നേരത്തേ ഇത്തരമൊരു തീരുമാനമെടുത്തത്. ഇതിനെതിരെ കനത്ത പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് സിജെപിയടക്കം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നിർദേശം പിൻവലിച്ചത്.

Share this story

Leave a Comment

Your comment will be visible after admin approval.