അർണബ് ചുഴലിക്കാറ്റ് ആന്ധ്രയിലെ യാനത്ത് തീരം തൊട്ടു

Global Indian Writer · October 28, 2026 · 1 min read · 0 Comments · 0 Shares

അർണബ് ചുഴലിക്കാറ്റ് ആന്ധ്രയിലെ യാനത്ത് തീരം തൊട്ടു. വിശാഖപട്ടണത്തും സമീപജില്ലകളിലും കനത്ത മഴ തുടരുകയാണ്. ആയിരത്തോളം മരങ്ങള്‍ കടപുഴകി വീണു. പൊട്ടിവീണ വൈദ്യുത കമ്പിയില്‍ നിന്നും ഷോക്കേറ്റ് ആന്ധ്രയില്‍ 65കാരന്‍ മരിച്ചു. ഒരുലക്ഷത്തിലധികം പേരെ മാറ്റിപ്പാര്‍പ്പിച്ചു. ഒഡീഷയിലും ബംഗാളിലും ശക്തമായ മഴ തുടരുകയാണ്. ഒഡീഷയില്‍ 48,000 പേരെ മാറ്റിപ്പാര്‍പ്പിക്കും.

ഇന്ന് പുലർച്ചെ ഒന്നരയോടുകൂടിയാണ് അർണബ് ചുഴലിക്കാറ്റ് കനത്ത നാശം വിതച്ചുകൊണ്ട് തീരം തൊടുന്ന പ്രക്രിയ തുടങ്ങിയത്. ഇനി വരുന്ന രണ്ടുമൂന്നു മണിക്കൂറിനുള്ളിൽ ഇതു പൂർത്തിയാകും. കരതൊട്ടതിനു ശേഷം പന്ത്രണ്ട് മണിക്കൂറോളം സമയത്തേക്ക് ആന്ധ്ര, തെലങ്കാന തീരങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.

Share this story

Leave a Comment

Your comment will be visible after admin approval.