കൊച്ചി: സിഎംആര്‍എല്‍ എക്സാലോജിക് കേസില്‍ അന്വേഷണം തുടരാമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നിയമോപദേശം. ഹൈക്കോടതി എഫ് ഐ ആര് സ്റ്റേ ചെയ്തിട്ടില്ലെന്നും അതുകൊണ്ടുതന്നെ അന്വേഷണത്തിന് തടസ്സമില്ല എന്നുമാണ് നിയമോപദേശം ലഭിച്ചത്. ഇതിന്റെ പശ്ചാത്തലത്തില്‍ പിണറായി വിജയന് ഉടന്‍ വീണ്ടും സമന്‍സ് അയയ്ക്കും.
സിഎംആര്‍എല്‍ എക്സാലോജിക്ക് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്, മുന്‍മന്ത്രി മുഹമ്മദ് റിയാസ്, ടി വീണ എന്നിവര്‍ക്കെതിരെയുള്ള വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഡിവിഷന് ബഞ്ച് സ്റ്റേ നല്‍കിയിരുന്നു. എന്നാല്‍ എഫ്ഐആര്‍ റദ്ദ് ചെയ്യാത്ത പശ്ചാത്തലത്തില്‍ ഇഡി രജിസ്റ്റര്‍ ചെയ്ത ഇസിഐആറുമായി മുന്നോട്ടുപോകാമെന്നാണ് ഇഡിയ്ക്ക് ലഭിച്ച നിയമപദേശം. ഹൈക്കോടതി ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചതിന് പിന്നാലെയാണ് ഇ ഡി നിയമപദേശം തേടിയത്. പിണറായി വിജയന് ഉടന്‍ വീണ്ടും സമന്‍സ് അയയ്ക്കും.
ഈ മാസം 23ന് ഹാജരാകാനായിരുന്നു ആദ്യം സമന്‍സ് അയച്ചത്. എന്നാല്‍ സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടി ഹാജരായില്ല. ഹൈക്കോടതി ഡിവിഷന് ബെഞ്ചില്‍ നിന്നു കൂടി പിണറായി വിജയന് ആശ്വാസം കിട്ടുമ്പോഴും ഇ ഡി അന്വേഷണത്തില്‍ പിടിമുറുക്കുകയാണ്.
Leave a Comment
Your comment will be visible after admin approval.