നിപ രോഗികള്‍ക്ക് നല്‍കിയത് കാലാവധി കഴിഞ്ഞ മരുന്നുകളാണെന്ന് സംശയമെന്ന് ആരോഗ്യമന്ത്രി

Global Indian Writer · October 29, 2026 · 1 min read · 0 Comments · 0 Shares

തിരുവനന്തപുരം: നിപ രോഗികള്‍ക്ക് നല്‍കിയത് കാലാവധി കഴിഞ്ഞ മരുന്നുകളാണെന്ന് സംശയമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ നിയമസഭയിൽ വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരന്‍ പറഞ്ഞു. നിപ രോഗികള്‍ക്ക് കാലാവധി കഴിഞ്ഞ റെംഡെസിവര്‍ മരുന്ന് വിതരണം ചെയ്തതായി ആണ് ആരോഗ്യവകുപ്പിന്റെ സംശയം. 2023, 24, 25 വര്‍ഷങ്ങളില്‍ കാലാവധി കഴിഞ്ഞ മരുന്ന് വിതരണം ചെയ്തതായി സംശയിക്കുന്നുവെന്ന് മന്ത്രി കെ മുരളീധരന്‍ നിയമസഭാ സമ്മേളനത്തിനിടെ വിശദീകരിക്കുകയായിരുന്നു. എംഎല്‍എ മാത്യു കുഴല്‍നാടന്‍ സമര്‍പ്പിച്ച സബ്മിഷനിലാണ് മന്ത്രിയുടെ വിശദീകരണം.


നിപ, കോവിഡ് രോഗികള്‍ക്ക് നല്‍കിയത് കാലാവധി കഴിഞ്ഞ മരുന്നാണ്. മരുന്ന് നല്‍കിയ മുഴുവന്‍ രോഗികളുടെയും വിവരങ്ങള്‍ എടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ മൂന്നു വര്‍ഷങ്ങളിലായി ആറ് നിപാ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കാലാവധി കഴിഞ്ഞ മരുന്ന് മൂലമാണോ മരണമെന്ന് അന്വേഷിക്കും. ഇതിനായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഇന്‍ഫിഷ്യസ് ഡിസീസ് മേധാവി ഡോ. അരവിന്ദിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ ബോര്‍ഡിനാണ് അന്വേഷണ ചുമതല.

നിപ, കോവിഡ് പോലുള്ള അസുഖങ്ങള്‍ക്ക് നല്‍കി വരുന്ന ആൻ്റി വൈറൽ മരുന്നാണ് Rendesivir. അടിയന്തര സാഹചര്യം നേരിടുന്നതിന്റെ ഭാഗമായി രോഗികളുടെ ചികിത്സയ്ക്കും ജീവന്‍ രക്ഷാ ആവശ്യങ്ങള്‍ക്കുമായി Rendesivir മരുന്ന് ആരോഗ്യവകുപ്പ് സ്ഥാപനങ്ങളിലേക്ക് എത്തിക്കുന്നത്. അവസാനമായി 03-06-2021-ലാണ് KMSCL കാരുണ്യ വഴിയാണ് Rendesivir വാങ്ങിയത്. വിതരണം ചെയത Remdesivir മരുന്നിന്റെ എക്സ്പയറി ഡേറ്റ് 30-05-2023 ആയിരുന്നു. മരുന്ന് കാരുണ്യ വഴി മാത്രമേ വാങ്ങിയിട്ടുള്ളൂ. ഇപ്രാവശ്യം 2026 ജൂണ്‍ 12ന് ബെഹറിനില്‍ നിന്ന് വരുത്തിയാണ് നിപ രോഗിക്ക് മരുന്ന് നല്‍കിയത്. അങ്ങനെയാണെങ്കില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് 2023, 2024, 2025 വര്‍ഷങ്ങളില്‍ രോഗികള്‍ക്ക് നല്‍കിയ Rendesivir മരുന്ന് കാലാവധി കഴിഞ്ഞിരുന്നതാണെന്നാണ് ആരോഗ്യവകുപ്പിന്റെ സംശയം. നിയമസഭയില്‍ മന്ത്രി കെ മുരളീധരന്‍ സമര്‍പ്പിച്ച രേഖകളിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

Share this story

Leave a Comment

Your comment will be visible after admin approval.