വിഖ്യാത ഹോളിവുഡ് താരം പാട്രിക് സ്റ്റുവര്‍ട്ട് (86) അന്തരിച്ചു. ‘സ്റ്റാര്‍ ട്രെക്ക്’ സീരിസില്‍ ക്യാപ്റ്റന്‍ ജീന്‍-ലൂക്ക് പിക്കാര്‍ഡ്, എക്‌സ് മെന്‍ സിനിമകളില്‍ പ്രൊഫസര്‍ ചാള്‍സ് സേവ്യര്‍ തുടങ്ങിയ കഥാപാത്രങ്ങളെ അനശ്വരനാക്കിയ ബ്രിട്ടീഷ് നടനാണ് വിടവാങ്ങിയിരിക്കുന്നത്. ലോസ് ഏഞ്ചല്‍സിലെ വീട്ടില്‍ വച്ചാണ് അന്ത്യം സംഭവിച്ചത്.
പാട്രിക് സ്റ്റുവര്‍ട്ടിന്റെ കുടുംബാംഗങ്ങള്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ മരണവിവരം സ്ഥിരീകരിച്ചിരിക്കുന്നത്. കുറച്ചുകാലങ്ങളായി അദ്ദേഹം അല്‍ഷിമേഴ്സിനോടും ലെവി ബോഡി ഡിമെന്‍ഷ്യയോടും പൊരുതിവരികയായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
മാര്‍വലിന്റെ എക്‌സ് മെന്‍ സിനിമകളിലെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളിലൊന്നായ പ്രൊഫസര്‍ ചാള്‍സ് സേവ്യര്‍ എന്ന കഥാപാത്രമായുള്ള പ്രകടനം അദ്ദേഹത്തിന് ആഗോളതലത്തില്‍ നിരവധി ആരാധകരെ നേടിക്കൊടുത്തിട്ടുണ്ട്. വീല്‍ചെയറിലിരിക്കുന്ന ഈ കഥാപാത്രത്തെ തന്റെ സൂക്ഷ്മാഭിനയം കൊണ്ട് സ്റ്റുവര്‍ട്ട് അവിസ്മരണീയമാക്കിത്തീര്‍ത്തു. സിനിമയില്‍ മാഗ്‌നെറ്റോയായി അഭിനയിച്ച ഇയാന്‍ മക്കെല്ലനും പാട്രിക് സ്റ്റുവര്‍ട്ടും തമ്മിലുള്ള കോമ്പിനേഷന്‍ സീനുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. 2017ല്‍ പുറത്തിറങ്ങിയ ലോഗനിലെ വൈകാരിക അഭിനയവും ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ടു.
Leave a Comment
Your comment will be visible after admin approval.