മദ്യനയത്തിൽ തീരുമാനമാകുന്നതുവരെ പുതിയ ബാർ ലൈസൻസുകൾ നൽകരുതെന്ന സർക്കാർ നിർദേശം ലംഘിച്ച എക്സൈസ് കമ്മിഷണറുടെ നടപടികളിൽ റിപ്പോർട്ട് തേടി മന്ത്രി

Global Indian Writer · November 3, 2026 · 1 min read · 0 Comments · 0 Shares

തിരുവനന്തപുരം: മദ്യനയത്തിൽ തീരുമാനമാകുന്നതുവരെ പുതിയ ബാർ ലൈസൻസുകൾ നൽകരുതെന്ന സർക്കാർ നിർദേശം ലംഘിച്ച എക്സൈസ് കമ്മിഷണറുടെ നടപടികളിൽ റിപ്പോർട്ട് തേടി മന്ത്രി എം. ലിജു. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷമാണ് കോട്ടയത്തെ ഒരു ബാറിനും എറണാകുളത്തെ രണ്ട് ബാറുകൾക്കും എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ തരംമാറ്റി ബാർ ലൈസൻസ് അനുവദിച്ചത്. ജൂൺ മാസത്തിൽ അനുവദിച്ച ഈ ലൈസൻസുകളിൽ വിശദീകരണം തേടുകയും അപേക്ഷകളിലെ നീക്കങ്ങളെക്കുറിച്ച് അന്വേഷണം നടത്തുകയും ചെയ്യും.


നിലവിലെ ചട്ടങ്ങൾ അനുസരിച്ച് 10 മുതൽ 13 വർഷം വരെ ബിയർ പാർലറായി പ്രവർത്തിച്ച സ്ഥാപനങ്ങൾക്ക് യാതൊരുവിധ പരിശോധനകളും നടത്താതെതന്നെ 24 മണിക്കൂറിനുള്ളിൽ എഫ്.എൽ 11-ൽനിന്ന് എഫ്.എൽ 3 (ബാർ) ആക്കി മാറ്റാൻ ഡെപ്യൂട്ടി കമ്മിഷണർക്ക് അധികാരമുണ്ട്. കൂടാതെ എയർപോർട്ട് ലോഞ്ചുകളിലെ ബാറുകൾ ഉൾപ്പെടെയുള്ളവ അനുവദിക്കാൻ എക്സൈസ് കമ്മിഷണർക്കും അധികാരമുണ്ട്. എന്നാൽ, സർക്കാരിൻ്റെ പ്രത്യേക നിർദേശം നിലനിൽക്കെ ഇത്തരത്തിൽ പരിശോധനകളില്ലാതെ ലൈസൻസ് നൽകിയതിൽ പാളിച്ചയുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. 

Share this story

Leave a Comment

Your comment will be visible after admin approval.