ഷാർജ: ഷാർജയിൽ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. ഒരാൾക്ക് ഗുരുതരപരിക്കേറ്റു. കോഴിക്കോട് ബാലുശ്ശേരി ചീക്കിലോട് സ്വദേശി രമേഷ് കുമാർ, പാലക്കാട് ഒറ്റപ്പാലം അമ്പലപ്പാറ ചെറുമുണ്ടശ്ശേരി സ്വദേശി ഷാരിഖ് എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഗുരുതരപരിക്കേറ്റ ആലപ്പുഴ സ്വദേശി അജ്മൽ ഉമ്മുൽഖുവൈൻ ആശുപത്രിയിൽ ചികിൽസയിലാണ്. ഉമ്മുൽഖുവൈനിലെ ഒരു കാറ്ററിങ് കമ്പനിയിലെ ജീവനക്കാരാണ് അപകടത്തിൽപെട്ടത്. ചൊവ്വാഴ്ച രാത്രി എമിറേറ്റ്സ് റോഡിൽ ഷാർജ മസ്ജിദിന് സമീപം ഇവർ സഞ്ചരിച്ചിരുന്ന വാൻ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം. ഷാർജ അൽഖാസിമി ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. രമേഷ് കുമാറിന്റെ ഭാര്യ: ദൃശ്യ. രണ്ടുമക്കള്‍.
Leave a Comment
Your comment will be visible after admin approval.