ചിറയിന്‍കീഴ് കൈയ്യാങ്കളി : സസ്പെൻഡ് ചെയ്ത് നേതാക്കളെ കോൺ​ഗ്രസ് തിരിച്ചെടുത്തു

Global Indian Writer · November 6, 2026 · 1 min read · 0 Comments · 0 Shares

തിരുവനന്തപുരം: ചിറയിന്‍കീഴ് കൈയ്യാങ്കളി വിവാദത്തെ തുടർന്ന് സസ്പെൻഡ് ചെയ്ത് നേതാക്കളെ കോൺ​ഗ്രസ് തിരിച്ചെടുത്തു. കെപിസിസി അംഗം പാളയം പ്രദീപ്, ചിറയിന്‍കീഴ് ബ്ലോക്ക് ജനറൽ സെക്രട്ടറി എസ്. സജാദ് എന്നിവരെയാണ് തിരിച്ചെടുത്തത്. രമ്യാഹരിദാസ് പങ്കാളിയായ സംഭവത്തിലെ ഒത്തുതീർപ്പ് ചർച്ചയുടെ ഭാഗമായാണ് നടപടി. സജാദ് അടക്കമുള്ളവർക്കെതിരെ രമ്യാ ഹരിദാസ് നൽകിയ പരാതി പിന്‍വലിക്കാനും ധാരണയായിട്ടുണ്ട്.


പാർട്ടിക്കേറെ നാണക്കേടുണ്ടായ സംഭവമായിരുന്നു ചിറയിന്‍കീഴിലെ തമ്മിലടി. പൊതുജനമധ്യത്തില്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന വിധത്തില്‍ ഗുരുതരമായ സംഘടനാപരമായ അച്ചടക്കലംഘനം നടത്തിയെന്ന അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പാളയം പ്രദീപിനെയും എസ്. സജാദിനെയും പ്രാഥമിക അംഗത്വത്തില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലുണ്ടായ കയ്യാങ്കളി പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞിരുന്നു. വിഷയത്തെ പാര്‍ട്ടി ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Share this story

Leave a Comment

Your comment will be visible after admin approval.