സാമ്പത്തിക തിരിമറി കേസിൽ അറസ്റ്റിനു നിയമ തടസം നീങ്ങിയതോടെ ബി.എല്‍.എം സ്ഥാപക ചെയർമാൻ ആർ.പ്രേംകുമാറിനെതിരെ ലുക്കൗട്ട് നോട്ടിസ് ഇറക്കാൻ നടപടി തുടങ്ങി ക്രൈം ബ്രാഞ്ച്. ഇയാൾ ഒളിവിൽ പോയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്. ചെന്നൈയിലെ വീട്ടിൽ പ്രേം കുമാർ ഇല്ലെന്നു ക്രൈം ബ്രാഞ്ചിനു വിവരം കിട്ടി.
നടപടിക്രമങ്ങളുടെ ആദ്യഘട്ടമായി ചട്ടപ്രകാരമുള്ള അറസ്റ്റ് മെമ്മോ, നോട്ടിസ് എന്നിവ തയാറാക്കുന്ന നടപടികൾ തുടങ്ങി. ചെന്നൈയിലെയും തിരുവനന്തപുരത്തെയും വീടുകളിൽ നേരിട്ടെത്തി ഇവ കൈമാറും. നോട്ടിസ് കൈപ്പറ്റിയില്ലെങ്കിൽ അടുത്ത ദിവസം ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കി രാജ്യം വിടുന്നത് തടയാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
Leave a Comment
Your comment will be visible after admin approval.