കാലിഫോര്‍ണിയ: ആപ്പിളിന്റെ വിവിധ സേവനങ്ങളും പ്രവര്‍ത്തനങ്ങളും വ്യാപകമായി തടസപ്പെട്ടതായി റിപ്പോര്‍ട്ട്. ആപ്പിളിന്റെ ഐക്ലൗഡ്, ആപ്പ് സ്റ്റോര്‍, ആപ്പിള്‍ പേ എന്നിവയില്‍ തടസ്സം നേരിട്ടു. ആയിരക്കണക്കിന് ആപ്പിള്‍ ഉപയോക്താക്കള്‍ ഐക്ലൗഡ്, ആപ്പ് സ്റ്റോര്‍, ആപ്പിള്‍ പേ, ആപ്പിള്‍ സപ്പോര്‍ട്ട് എന്നിവയില്‍ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അക്കൗണ്ടുകളില്‍ സൈന്‍ ഇന്‍ ചെയ്യാനോ ക്ലൗഡ് സേവനങ്ങള്‍ ആക്സസ് ചെയ്യാനോ പുതിയ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനോ കഴിഞ്ഞില്ലെന്നാണ് ഉപയോക്താക്കളുടെ പരാതി.
തടസ്സം അമേരിക്കയ്ക്ക് പുറത്തേക്കും വ്യാപിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ പന്ത്രണ്ടരയോടെയാണ് നിരവധി ഉപയോക്താക്കള്‍ക്ക് തടസം നേരിട്ടത്. ഇന്റേണല്‍ അപ്ഡേറ്റിനെ തുടര്‍ന്ന് ചില തകരാറുകള്‍ ഉണ്ടായതായി ആപ്പിള്‍ സ്ഥിരീകരിച്ചു. തടസ്സം നേരിട്ട പല സംവിധാനങ്ങളും പുനഃസ്ഥാപിച്ചതായി ആപ്പിള്‍ അറിയിച്ചു.
ഹാക്കിംഗും മറ്റ് സൈബര്‍ അറ്റാക്കുകളും മൂലമാണ് ആപ്പിള്‍ സ്തംഭിച്ചതെന്ന് ചില അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും കമ്പനി ഇത് പൂര്‍ണമായി തള്ളി. സൈബര്‍ ആക്രമണം മൂലമല്ല തടസ്സങ്ങള്‍ ഉണ്ടായതെന്ന് ആപ്പിള്‍ പ്രസ്താവനയിലൂടെ അറിയിച്ചു. ആപ്പിള്‍ ബിസിനസ്, ആപ്പിള്‍ സ്കൂള്‍ മാനേജര്‍, ഐക്ലൗഡ് അക്കൗണ്ട്, സൈന്‍-ഇന്‍ എന്നിവയില്‍ തകരാറുകളോ പ്രശ്നങ്ങളോ നേരിടുന്നുണ്ടെന്ന് ആപ്പിള്‍ അറിയിച്ചു. മൈക്രോസോഫ്റ്റിനും ബാങ്കിങ് സേവനങ്ങള്‍ക്കും ഉണ്ടായ തടസ്സങ്ങള്‍ക്കും വ്യോമയാന സ്തംഭനത്തിനും അമേരിക്കന്‍ ദേശീയ സുരക്ഷാ ഏജന്‍സിയുടെ കമ്യൂണിക്കേഷന്‍ ശൃംഖലയ്ക്കുണ്ടായ തടസ്സങ്ങള്‍ക്കും ശേഷമാണ് ആപ്പിള്‍ സ്തംഭിച്ചത്.
Leave a Comment
Your comment will be visible after admin approval.