പാർട്ടിയിലെ തർക്കങ്ങളും പാർട്ടി സർക്കാർ ഏകോപനമില്ലായ്മ സംബന്ധിച്ച ചർച്ചകൾക്കുമായി സണ്ണി ജോസഫ് ഡൽഹിയിൽ

Global Indian Writer · November 27, 2026 · 1 min read · 0 Comments · 0 Shares

തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസ് പാർട്ടിയിലെ തർക്കങ്ങളും പാർട്ടി സർക്കാർ ഏകോപനമില്ലായ്മ സംബന്ധിച്ച ചർച്ചകളും ഇനി ഡൽഹിയിൽ. ഇന്നലെ രാത്രിയോടെ ഡൽഹിയിലെത്തിയ കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്, രാഹുല്‍ ഗാന്ധി, മല്ലികാർജുന്‍ ഖാർഗെ എന്നിവരെ കാണും. കേരളത്തിലെ കോണ്‍ഗ്രസിലെ സാഹചര്യം നേതാക്കളുമായി ചർച്ച ചെയ്യും. പുനഃസംഘടന ഉള്‍പ്പെടെ വേഗത്തിലാക്കാൻ ആവശ്യപ്പെടും. കെ.കരുണാകരന്‍റെ മകള്‍ പത്മജ വേണുഗോപാൽ ഉള്‍പ്പെടെ ബിജെപിയില്‍ നിന്ന് മടങ്ങിവരുന്നവരെ പാർട്ടിയിലെടുക്കാന്‍ അനുമതിയും തേടും.


അതേസമയം കോൺഗ്രസിലെ പരസ്യപ്പോരിനിടെ ഷാഫി പറമ്പിലിനെ പിന്തുണച്ച് ഫ്ലെക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. ഇന്നലെ രാത്രി എറണാകുളത്തും ഷാഫിയുടെ മണ്ഡലമായ വടകരയിലും ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. എറണാകുളത്ത് ഡിസിസി ഓഫീസിന് മുൻപിലായിരുന്നു ഫ്ലക്സ് . ‘നുണകൾ പുകഞ്ഞു തീരും, സത്യത്തിന്‍റെ ജനകീയ മുഖം തെളിഞ്ഞു നിൽക്കും’ എന്ന് ഫ്ലക്സിൽ എഴുതിയിരിക്കുന്നു.


അതിനിടെ ഷാഫിയെ പിന്തുണച്ച് പാലക്കാട് എംഎൽഎ രമേഷ് പിഷാരടിയും രംഗത്തെത്തി . പാർട്ടി പറയുന്നത് ചെയ്തു മാത്രമാണ് ഷാഫിക്ക് ശീലം . പാലക്കാടിനെ കോൺഗ്രസിന്‍റെ ഉറച്ച മണ്ഡലമാക്കി മാറ്റിയതിന്‍റെ ക്രെഡിറ്റ്‌ ഷാഫിക്ക് മാത്രം സ്വന്തമെന്നും പുകഴ്ത്തൽ. വടകരയിലേക്ക് പോയില്ലെങ്കിൽ ഷാഫി മന്ത്രിയാകുമായിരുന്നുവെന്നും പിഷാരടി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. മൂവാറ്റുപുഴയിലും ഫ്ലക്സുകൾ പ്രത്യക്ഷപ്പെട്ടു. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പേരിലാണ് കൂറ്റൻ ഫ്ലക്സുകൾ ഉയർന്നത്. ഉണ്ണിമാർ കുരയ്ക്കട്ടെ പട്ടികളുടെ കുരകേട്ട് സിംഹം വഴിമാറാറില്ല എന്നാണ് ഫ്ലെക്സിലെ വാക്കുകൾ.

Share this story

Leave a Comment

Your comment will be visible after admin approval.