സാങ്കേതിക തകരാർ: ദുബൈ-ഹോങ്കോങ് കാർഗോ വിമാനം മസ്‌കത്തിൽ ഇറക്കി

Global Indian Writer · November 27, 2026 · 1 min read · 0 Comments · 0 Shares

ദുബൈ: എമിറേറ്റ്‌സിന്റെ ദുബൈ-ഹോങ്കോങ് കാർഗോ വിമാനം ഒമാൻ തലസ്ഥാനമായ മസ്‌കത്തിൽ ഇറക്കി. മക്തൂം വിമാനത്താവളത്തിൽ നിന്ന് പോയ എമിറേറ്റ്സ് സ്‌കൈകാർഗോ വിമാനം EK9774 വിമാനമാണ് ഇറക്കിയത്. സാങ്കേതിക തകരാറിനെ തുടർന്നാണ് വിമാനം തിരിച്ചുവിട്ടതെന്നും എമിറേറ്റ്‌സ് അധികൃതർ അറിയിച്ചു. ജീവനക്കാർ സുരക്ഷിതരാണെന്ന് വ്യക്തമാക്കി.


സാങ്കേതിക പരിശോധനകൾക്ക് ശേഷം ഹോങ്കോങ് യാത്ര പുനരാരംഭിക്കും. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് വിമാനം ഹോങ്കോങ്ങിലേക്കുള്ള യാത്ര തുടരുകയെന്ന് എയർലൈൻ അധികൃതർ അറിയിച്ചു.

Share this story

Leave a Comment

Your comment will be visible after admin approval.