അബ്ദുൽ റഹീമിന് ജന്മനാട്ടിൽ വൈകാരിക സ്വീകരണം

Global Indian Writer · May 28, 2026 · 1 min read · 0 Comments · 0 Shares

കോഴിക്കോട്: സൗദിയിൽ നിന്ന് 20 വ‍ർഷത്തിന് ശേഷം ജന്മനാട്ടിൽ തിരിച്ചെത്തിയ കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിൻ്റെ വീട്ടിൽ വൈകാരിക നിമിഷങ്ങളാണ് നടന്നത്. നാട്ടുകാരും ബന്ധുക്കളും ആവേശപൂർവം അദ്ദേഹത്തെ സ്വീകരിച്ചു. നിറകണ്ണുകളോടെ റഹീമിൻ്റെ ഉമ്മ മകനെ ചേർത്തുപിടിച്ചു. ഉമ്മയെ ചേർത്തുപിടിച്ച് റഹീം പൊട്ടിക്കരഞ്ഞു. ബന്ധുക്കളിൽ പലരും റഹീമിനെ ആദ്യമായിട്ടായിരുന്നു കാണുന്നത്. അവർക്ക്പോലും ആ നിമിഷം കണ്ണീരോടെയല്ലാതെ മറികടക്കാൻ ആയില്ല. നാട്ടുകാർക്ക് കൈകാണിച്ച റഹിം സഹായിച്ച എല്ലാവരോടും നന്ദിപറഞ്ഞു.

രാവിലെ 7.35ന് വിമാനത്താവളത്തിൽ എത്തിയ അദ്ദേഹം അര മണിക്കീറിന് ശേഷമാണ് വീട്ടിലെത്തിയത്. പെരുന്നാൾ ദിനത്തിൽ റഹീമിൻ്റെ ഉമ്മയ്ക്ക് മലയാളികൾ നൽകിയ സ്നേഹ സമ്മാനമായി ഇത് മാറി. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട റഹീമിനെ രക്ഷിക്കാൻ ലോകമെമ്പാടുമുള്ള മലയാളികൾ കൈകോർത്തത് ചരിത്രമായിരുന്നു. സമാനതകളില്ലാത്ത മനുഷ്യസ്‌നേഹത്തിന്റെ അടയാളമായി 34 കോടി രൂപയാണ് ദയാധനമായി സമാഹരിച്ച് കോടതിയിൽ നൽകിയത്. ഇതേത്തുടർന്ന് കഴിഞ്ഞ വർഷം ജൂലൈയിൽ വധശിക്ഷ കോടതി റദ്ദാക്കി.

Share this story

Leave a Comment

Your comment will be visible after admin approval.