വന്ദേമാതരം സഭയില്‍ മുഴുവന്‍ ആലപിക്കാത്തതില്‍ വിമർശനവുമായി ഗവർണർ

Global Indian Writer · May 29, 2026 · 1 min read · 0 Comments · 0 Shares

തിരുവനന്തപുരം: വി ഡി സതീശന്‍ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിനിടെ വന്ദേമാതരം സഭയില്‍ മുഴുവന്‍ ആലപിക്കാത്തതില്‍ വിമർശനവുമായി ഗവർണർ രാജേന്ദ്ര അർലേക്കറും ബിജെപിയും. വന്ദേമാതരത്തിന്റെ ആദ്യ രണ്ട് സ്റ്റാന്‍സയുടെ ബാന്റ് വാദ്യം മാത്രമാണ് കേരള പൊലീസ് വായിച്ചത്. സഭയിൽ വന്ദേമാതരം മുഴുവൻ പാടണമെന്ന ലോക്ഭവന്റെ നിര്‍ദേശം സർക്കാർ തള്ളിയെന്ന് കാട്ടി പരസ്യമായി അതൃപ്തി അറിയിച്ചിരിക്കുകയാണ് ഗവർണർ. സഭയിൽ വന്ദേമാതരം മുഴുവൻ പാടണമെന്ന നിർദേശത്തിൽ സ്പീക്കറോട് വിശദീകരണം തേടുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.


വന്ദേമാതരം മുഴുവൻ ആലപിക്കാത്തതിൽ രൂക്ഷവിമർശനവുമായി ബിജെപിയും രം​ഗത്തെത്തിയിട്ടുണ്ട്. ഗവർണർ പങ്കെടുക്കുന്ന ചടങ്ങിൽ വന്ദേമാതരം മുഴുവൻ പാടണമെന്ന പ്രോട്ടോകോൾ സർക്കാർ പാലിച്ചില്ല. 150-ാം വാർഷികം ആഘോഷിക്കുന്ന ദേശീയഗീതം അപമാനിക്കപ്പെട്ടു. വന്ദേമാതരം മുഴുവനും പാടണമെന്ന നിർദേശം ലംഘിച്ചത് ലോക്ഭവനോടും ഗവർണറോടുമുള്ള അവഹേളനമാണെന്നും ബിജെപി ആരോപിച്ചു.

Share this story

Leave a Comment

Your comment will be visible after admin approval.