കെഎസ്എഫ്ഡിസി ചെയർമാൻ സ്ഥാനത്ത് നിന്നും കെ.മധു രാജിവെച്ചു

Global Indian Writer · May 30, 2026 · 1 min read · 0 Comments · 0 Shares

തിരുവനന്തപുരം: കേരള ചലച്ചിത്ര വികസന കോർപറേഷൻ(കെഎസ്എഫ്ഡിസി) ചെയർമാൻ സ്ഥാനത്ത് നിന്നും കെ.മധു രാജിവെച്ചു. സർക്കാർ മാറിയതിന് പിന്നാലെയാണ് രാജി. ഷാജി എന്‍. കരുണിന്റെ നിര്യാണത്തെ തുടര്‍ന്നുണ്ടായ ഒഴിവിലായിരുന്നു കെ.മധുവിനെ പിണറായി സര്‍ക്കാര്‍ നിയമിച്ചിരുന്നത്. ഭരണമാറ്റത്തെ തുടർന്ന് വിവിധ ബോർഡുകളിലും കോർപ്പറേഷനുകളിലും നിയമിക്കപ്പെട്ടിരുന്ന ഭാരവാഹികൾ ഒന്നിനുപുറകെ ഒന്നായി രാജിവെച്ചൊഴിയുന്നതിന്റെ ഭാഗമായാണ് ഇന്ന് ഉച്ചയോടെ കെ. മധുവും സ്ഥാനം ഒഴിഞ്ഞത്.


ചലച്ചിത്ര അക്കാദമി ഉൾപ്പെടെയുള്ള വിവിധ സ്ഥാപനങ്ങളിൽ പുതിയ ഭരണസമിതികളെയും നിയമനങ്ങളെയും കുറിച്ച് സംസ്ഥാന സർക്കാർ ആലോചിച്ചു വരികയാണ്. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനങ്ങൾ പൂർത്തിയായതിന് ശേഷമായിരിക്കും ബോർഡ്, കോർപ്പറേഷൻ ചെയർമാൻ സ്ഥാനങ്ങളിലേക്കുള്ള അന്തിമ തീരുമാനങ്ങൾ ഉണ്ടാവുക. മുന്നണിയിലെ ബോർഡ്-കോർപ്പറേഷൻ വിഭജന ചർച്ചകൾ പൂർത്തിയാകുന്നതോടെ കെ.എസ്.എഫ്.ഡി.സി അടക്കമുള്ള സ്ഥാപനങ്ങളിൽ പുതിയ നിയമനങ്ങൾ ഉണ്ടാകും.

Share this story

Leave a Comment

Your comment will be visible after admin approval.