കൊച്ചി: നടന് ടിനി ടോം സാമൂഹിക വിപത്തെന്ന് നടിയും താരസംഘടനയായ ‘അമ്മ’യുടെ മുന്‍ ജോയിന്റ് സെക്രട്ടറിയുമായ അന്‍സിബ ഹസന്. ടിനി ടോം തെറ്റ് ചെയ്തത് തന്നോട് മാത്രമല്ല, കേരളം പോലെ മതനിരപേക്ഷമായ ഒരു സമൂഹത്തിനോടും കൂടിയാണ്. ഇത്തരക്കാരുടെ കപടമുഖം അഴിഞ്ഞുവീഴണം. ടിനി ടോമിനെതിരായ പരാതിയുമായി മുന്നോട്ടു പോകുമെന്നും അന്‍സിബ പറഞ്ഞു. തൃപ്പൂണിത്തറ എസ്ഐ രേഷ്മക്കും നടി ലക്ഷ്മിപ്രിയക്കുമെതിരെ നല്കിയ പരാതിയില്‍ മൊഴിനല്‍കാന്‍ എത്തിയപ്പോഴായിരുന്നു അന്‍സിബയുടെ പ്രതികരണം.
‘ടിനി ടോം എന്നോട് മാത്രമല്ല, ഒരു സമൂഹത്തിനോടാണ് ദ്രോഹം ചെയ്തത്. പ്രത്യേകിച്ച് കേരളം പോലെ മതനിരപേക്ഷമായ ഒരു സംസ്ഥാനത്തുള്ള ജനങ്ങളോടാണ് തെറ്റ് ചെയ്തത്. വളരേ മോശമാണത്. വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ ഒരാള്‍ക്കെതിരെ ഒന്നും കിട്ടാതിരിക്കുമ്പോള്‍ പേര് അന്‍സിബ ഹസന് ആയതുകൊണ്ട് അതങ്ങ് ഉപയോഗിച്ചേക്കാം എന്ന് കരുതി തെറ്റായ സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നത്. ഭാഗ്യവശാല്‍ കേരളത്തിലാണ് നമ്മള് എല്ലാവരും ജീവിക്കുന്നത്. മലയാളികള്‍ക്ക് എല്ലാവര്ക്കും കാര്യം മനസിലായി. ചെയ്തത് ന്യായീകരിക്കാന്‍ പറ്റില്ല. അതിനുള്ള ശിക്ഷ അദ്ദേഹം അനുഭവിച്ചേ പറ്റൂ’ -അന്‍സിബ പറഞ്ഞു.
Leave a Comment
Your comment will be visible after admin approval.