സിദ്ധരാമയ്യയെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍

Global Indian Writer · June 2, 2026 · 1 min read · 0 Comments · 0 Shares

ന്യൂഡല്‍ഹി: കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്തി. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ നാളെ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുന്നതിന് തൊട്ടുമുമ്പായാണ് ദേശീയ നേതൃത്വത്തിന്റെ നീക്കം. നേരത്തെ, രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്‌തെങ്കിലും സിദ്ധരാമയ്യ നിരസിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.


കര്‍ണാടകയുടെ 25ാമത് മുഖ്യമന്ത്രിയായി ഡി.കെ ശിവകുമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ലോക്ഭവനില്‍ ലളിതമായ ചടങ്ങുകളോടെയാണ് സത്യപ്രതിജ്ഞ നടക്കുക. ബംഗളൂരുവിലെ ഗതാഗതക്കുരുക്ക് പരിഗണിച്ചാണ് സത്യപ്രതിജ്ഞ ലളിതമായി നടത്തുന്നതെന്ന് ശിവകുമാര്‍ പറഞ്ഞിരുന്നു. പുതിയ സര്‍ക്കാരിന്റെ ഘടന സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വം സിദ്ധരാമയ്യയുമായും ശിവകുമാറുമായും നിരന്തരം ചര്‍ച്ചകള്‍ നടത്തിവരികയായിരുന്നു. പാര്‍ട്ടിയിലെ ധാരണ പ്രകാരമാണ് സിദ്ധരാമയ്യക്ക് രാജിവെച്ച് മുഖ്യമന്ത്രി സ്ഥാനം ശിവകുമാറിന് നല്‍കേണ്ടിവന്നത്.

Share this story

Leave a Comment

Your comment will be visible after admin approval.