പത്തനംതിട്ട: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പി.പി ദിവ്യയെ ന്യായീകരിച്ച് പത്തനംതിട്ടയിലെ സിപിഎം നേതാവ്. നവീൻബാബു ജീവനൊടുക്കിയത് കുറ്റബോധം കൊണ്ടാണെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.ബി ഹർഷകുമാർ പറഞ്ഞു.
യാത്രയയപ്പ് യോഗത്തിൽ അനുവാദമില്ലാതെ കയറിച്ചെന്നു എന്ന തെറ്റ് മാത്രമാണ് ദിവ്യ ചെയ്തത്. ദിവ്യ അങ്ങനെ പറഞ്ഞതുകൊണ്ട് മാത്രം ഒരാൾ ആത്മഹത്യ ചെയ്യില്ല. ദിവ്യ തെറ്റുകാരിയല്ല. സിബിഐ അന്വേഷണംകൊണ്ട് ഒരു കാര്യവുമില്ല. ഉദ്യോഗസ്ഥ വീഴ്ച ഉണ്ടായാൽ ഭരണകർത്താക്കൾ ചോദ്യം ചെയ്യും. വൈകാരികമായി പ്രശ്‌നങ്ങളെ സമീപിക്കുന്ന മാധ്യമങ്ങളും ഒരു ജനതയും ആണ് ഇന്ന് കേരളത്തിലുള്ളതെന്നും ഹർഷകുമാർ പറഞ്ഞു.
Leave a Comment
Your comment will be visible after admin approval.