വടകരയിലെ കാഫിർ സ്ക്രീൻഷോട്ട് കേസില്‍ അന്വേഷണം നടക്കട്ടെയെന്ന് കെ.കെ.ശൈലജ. ഞാന്‍ സ്വാഗതം ചെയ്തില്ലെങ്കിലും അന്വേഷിക്കും. അവിടെ സ്ഥാനാര്‍ഥി ആയെന്നേയുള്ളൂ. സ്ക്രീന്‍ ഷോട്ട് വര്‍ഗീയ ധ്രുവീകരണത്തിന് കാരണമായിട്ടില്ലെന്നും കെ.കെ.ശൈലജ തിരുവനന്തപുരത്ത് പറഞ്ഞു
അതേസമയം, കാഫിർ സ്ക്രീൻഷോട്ട് കേസ് അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ച് ഡി.ജി.പി ഉത്തരവിറക്കി. കോഴിക്കോട് റൂറല്‍ എസ്.പി നേതൃത്വം നല്‍കുന്ന സംഘത്തില്‍ കോഴിക്കോട് റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി T.മനോഹരനാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. വടകര എസ്.എച്ച്.ഒ ഉള്‍പ്പടെ ഏഴ് പേരും സംഘത്തിലുണ്ട്. പാറയ്ക്കല്‍ അബ്ദുള്ള എം.എല്‍.എ നല്‍കിയ പരാതി പരിഗണിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്നാണ് ഡി.ജി.പിയുടെ നടപടി.
Leave a Comment
Your comment will be visible after admin approval.