നല്ല പൊതുപ്രവർത്തകനെയാണ് തന്‍റെ സ്റ്റാഫിൽ നിയമിച്ചതെന്ന് സണ്ണി ജോസഫ്

Global Indian Writer · June 5, 2026 · 1 min read · 0 Comments · 0 Shares

തിരുവനന്തപുരം: ബന്ധുനിയമനത്തിൽ പ്രതികരണവുമായി വൈദ്യുത മന്ത്രി സണ്ണി ജോസഫ്. മികച്ച ഭൂരിപക്ഷത്തിൽ പഞ്ചായത്ത് പ്രസിഡന്‍റായ നല്ല പൊതുപ്രവർത്തകനെയാണ് തന്‍റെ സ്റ്റാഫിൽ നിയമിച്ചതെന്നും വേണമെങ്കിൽ മറ്റൊരു മന്ത്രിയുടെ സ്റ്റാഫ് ആക്കിയ ശേഷം തന്‍റെ സ്റ്റാഫിലേക്ക് മാറ്റാമായിരുന്നെന്നും സണ്ണി ജോസഫ് പറഞ്ഞു. എന്നാൽ, അത്തരം കാപട്യങ്ങൾക്ക് താൻ തയ്യാറല്ലെന്നും നിയമനത്തിന് നിയമപരമായ തടസങ്ങളില്ലെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

സഹോദരീ ഭർത്താവും ഡിസിസി ജനറൽ സെക്രട്ടറിയും മുൻ ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്‍റുമായിരുന്ന ബെന്നി തോമസിനെയാണ് സണ്ണി ജോസഫ് പേഴ്സണൽ സ്റ്റാഫായി നിയമിച്ചത്. പാർട്ടി ഭാരവാഹികളായ നിരവധി പേരുടെ അപേക്ഷ തള്ളിയാണ് സഹോദരീ ഭർത്താവിന്‍റെ നിയമനം.

Share this story

Leave a Comment

Your comment will be visible after admin approval.