ചെന്നൈ: ബി.ജെ.പി. വിട്ട കെ. അണ്ണാമലൈയുടെ പുതിയ രാഷ്ട്രീയ നീക്കത്തിന് തമിഴ്നാട്ടിൽ ജനപിന്തുണയേറുന്നതായി റിപ്പോർട്ടുകൾ. ‘വി ദ ലീഡേഴ്സ്’ എന്ന ഓൺലൈൻ ലിങ്ക് വഴി ആരംഭിച്ച വളണ്ടിയർ രജിസ്ട്രേഷന്റെ ആദ്യ മണിക്കൂറിൽതന്നെ എട്ടു ലക്ഷത്തോളം പേരാണ് അണ്ണാമലൈയ്ക്ക് പിന്തുണയുമായെത്തിയത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 8,68,676 പേർ ഇതിനോടകം ഈ രാഷ്ട്രീയ മുന്നേറ്റത്തിന്റെ ഭാഗമായിക്കഴിഞ്ഞു.
പുറമേ, താഴെത്തട്ടിൽ സജീവമായി പ്രവർത്തിക്കുന്ന അൻപതോളം പ്രാദേശിക നേതാക്കളും അണ്ണാമലൈക്കൊപ്പം അണിനിരന്നിട്ടുണ്ട്. സാധാരണക്കാരെ രാഷ്ട്രീയത്തിൽ സജീവമാക്കാനും അഴിമതിരഹിതമായ ഒരു രാഷ്ട്രീയ സാഹചര്യം തമിഴ്നാട്ടിൽ ഒരുക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് അണ്ണാമലൈ വ്യക്തമാക്കുന്നു.
Leave a Comment
Your comment will be visible after admin approval.