തിരുവനന്തപുരം: പി.പി ദിവ്യക്കെതിരായ അഴിമതിയാരോപണത്തിൽ വീണ്ടും വിജിലൻസ് അന്വേഷണത്തിന് നീക്കം. ദിവ്യക്ക് ‘ക്ലീൻ ചിറ്റ്’ നൽകിയ അന്വേഷണ റിപ്പോർട്ട് ആഭ്യന്തര വകുപ്പ് പുനഃപരിശോധിക്കും. ആഭ്യന്തര വകുപ്പ് വിജിലൻസ് മേധാവിയിൽ നിന്ന് വിവരങ്ങൾ തേടി.
ബിനാമി ഇടപാടുകളും അഴിമതികളും സംബന്ധിച്ച് കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്‍റ് പി. മുഹമ്മദ് ഷമ്മാസ് വിജിലൻസിന് നൽകിയ പരാതിയിന്മേലാണ് ദിവ്യക്ക് ക്ലീൻചിറ്റ് ലഭിച്ചത്. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് ദിവ്യക്കെതിരെ വിജിലൻസിന് ലഭിച്ച പരാതിയെ സംബന്ധിച്ച് കെപിസിസി അധ്യക്ഷൻ അഡ്വ. സണ്ണി ജോസഫ് എംഎൽഎ നിയമസഭയിൽ ചോദിച്ച ചോദ്യത്തിന് മുഖ്യമന്ത്രി നൽകിയ മറുപടിയിലാണ് ദിവ്യക്കെതിരായ ആരോപണങ്ങളിൽ കഴമ്പില്ലെന്ന് വിജിലൻസിന്‍റെ കണ്ണൂർ യൂണിറ്റ് അന്വേഷിച്ച് കണ്ടെത്തിയിട്ടുണ്ടെന്നുള്ള ക്ലീൻചിറ്റ് നൽകിയത്.
Leave a Comment
Your comment will be visible after admin approval.