പിഎം ശ്രീയിൽ പെട്ടെന്ന് തീരുമാനമെടുക്കാൻ കഴിയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

Global Indian Writer · June 6, 2026 · 1 min read · 0 Comments · 0 Shares

തിരുവനന്തപുരം: പിഎം ശ്രീയിൽ പെട്ടെന്ന് തീരുമാനമെടുക്കാൻ കഴിയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ദീൻ. കഴിഞ്ഞ സർക്കാരിൻ്റെ തുടർച്ചയാണ് പുതിയ സർക്കാർ. അടിയന്തരമായി തീരുമാനമെടുക്കേണ്ട സാഹചര്യമില്ല. കഴിഞ്ഞ സർക്കാർ ഒപ്പിട്ട് പണം വാങ്ങിയിട്ടുണ്ട്. സാമ്പത്തിക കാര്യങ്ങൾ ഉൾപ്പെടെയുള്ള റിപ്പോർട്ടുകൾ പരിശോധിച്ച് തീരുമാനമെടുക്കും . ഫണ്ടുകൾ നൽകുന്നതിൽ കേന്ദ്ര സർക്കാർ ഉപാധികൾ വെക്കാൻ പാടില്ലെന്നും നിലവിളക്ക് വിവാദം ചെറിയ കാര്യമാണെന്നും മന്ത്രി പ്രതികരിച്ചു.

കൊല്ലത്ത് കുട്ടികൾക്ക് അഡ്മിഷൻ നിഷേധിച്ച സംഭവത്തിൽ പരാതി ലഭിച്ചാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസം നിഷേധിക്കാൻ ആർക്കും അവകാശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പിഎം ശ്രീയുമായി മുന്നോട്ട് പോകാൻ വിദ്യാഭ്യാസ നയം മാറ്റേണ്ടി വരില്ലെന്നാണ് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ട്. കേന്ദ്ര നിബന്ധനകളിൽ പാഠ്യപദ്ധതി നിർബന്ധമില്ല. പിഎം ശ്രീ ബോർഡിൽ മാത്രമേ നിബന്ധനകൾ പാലിക്കേണ്ടതുള്ളൂ. പൊതുവിദ്യാഭ്യാസ ഡയറക്ടർ മന്ത്രിക്ക് നൽകിയ റിപ്പോർട്ടിന്‍റെ വിശദാംശങ്ങൾ മീഡിയവണിന് ലഭിച്ചു. വിഷയത്തിൽ സർക്കാരാണ് അന്തിമ തീരുമാനം എടുക്കുക.

Share this story

Leave a Comment

Your comment will be visible after admin approval.