പിണറായി വിജയൻ നിയമസഭയിലെ നനഞ്ഞ കോഴിയാണെന്ന് ജി സുധാകരൻ

Global Indian Writer · June 7, 2026 · 1 min read · 0 Comments · 0 Shares

ആലപ്പുഴ: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നിയമസഭയിലെ നനഞ്ഞ കോഴിയാണെന്നും വെള്ളത്തിൽ വീണ് നനഞ്ഞ അവസ്ഥയാണ് നിലവിൽ അദ്ദേഹത്തിന്റേതെന്നും പരിഹസിച്ച് ജി. സുധാകരൻ. അമ്പലപ്പുഴയിലെ എം.എൽ.എ ഓഫിസ് ഉദ്ഘാടനത്തിൽ സംസാരിക്കുന്നതിനിടെയാണ് ജി. സുധാകരന്റെ പരാമർശം.

കെ.എൻ. ബാലഗോപാലന് ഇപ്പോൾ നിയമസഭയിൽ മിണ്ടാട്ടമില്ലെന്നും മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ പറയാൻ ഒരു സി.പി.എം നേതാവിനും കഴിയുന്നില്ലെന്നും സുധാകരൻ പറഞ്ഞു. ‘സഭയിലെ സി.പി.എം നേതാക്കളുടെ പ്രകടനം എല്ലാവരും കാണുന്നുണ്ടാകും. വെള്ളത്തിൽ വീണ് നനഞ്ഞ കോഴിയുടെ അവസ്ഥയാണ് പിണറായി വിജയന്റേത്. കെ.എൻ. ബാലഗോപാലനെ ഇങ്ങനെയാരെങ്കിലും മുമ്പ് നിയമസഭയിൽ കണ്ടിട്ടുണ്ടോ? സഭയിൽ അദ്ദേഹത്തിന് മിണ്ടാട്ടമില്ല. വി.ഡി. സതീശനെതിരെ സംസാരിക്കാൻ ഒരൊറ്റ സി.പി.എം എം.എൽ.എമാർക്കും സാധിക്കുന്നില്ല. എഴുന്നേറ്റുനിന്ന് പറയാൻ ആരെങ്കിലും വേണ്ടേ? തോമസ് ഐസക്ക് ഉണ്ടായിരുന്നെങ്കിൽ എന്തെങ്കിലുമൊക്കെ പറഞ്ഞേനെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share this story

Leave a Comment

Your comment will be visible after admin approval.