ഇ.ഡി ഓഫിസിൽ ഹാജരാകാനുള്ള സമൻസിൽ അവധി ചോദിച്ച് വീണ

Global Indian Writer · June 11, 2026 · 1 min read · 0 Comments · 0 Shares

കൊച്ചി: സിഎംആർഎൽ – എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) കൊച്ചി യൂണിറ്റ് ഓഫിസിൽ നാളെ നേരിട്ടു ഹാജരാകാനുള്ള സമൻസിൽ അവധി ചോദിച്ച് കേസിലെ പ്രതിയായ ടി.വീണ. ഇന്നലെ രാവിലെയാണു കത്ത് ഇമെയിലായി ഇ.ഡി ഓഫിസിൽ ലഭിച്ചത്. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചാണു അവധിയപേക്ഷ. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ട മുഴുവൻ രേഖകളും ചോദ്യങ്ങൾക്കുള്ള മറുപടിയും അഭിഭാഷകൻ വഴി സമർപ്പിക്കാമെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. അവധി അപേക്ഷയിൽ ഇ.ഡിയുടെ നിലപാട് ഇന്ന് വീണയെ അറിയിക്കും.

അനാരോഗ്യം ചൂണ്ടിക്കാണിച്ചുള്ള അവധി അപേക്ഷകൾ വൈദ്യപരിശോധനാ രേഖകൾ സഹിതം സമർപ്പിച്ചാൽ ഇ.ഡി പരിഗണിക്കുന്നതാണ് പതിവ്. എന്നാൽ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ (പിഎംഎൽഎ) വകുപ്പ് –50 പ്രകാരം ലഭിച്ച സമൻസിൽ കക്ഷി നേരിട്ടു ഹാജരാകണമെന്നാണു നിയമവ്യവസ്ഥ.

Share this story

Leave a Comment

Your comment will be visible after admin approval.