കുവൈത്ത് വ്യോമാതിർത്തി വീണ്ടും തുറന്നു

Global Indian Writer · June 11, 2026 · 1 min read · 0 Comments · 0 Shares

കുവൈത്ത് സിറ്റി: കുവൈത്ത് വ്യോമാതിർത്തി വീണ്ടും തുറന്നതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. കുവൈത്ത് വ്യോമാതിർത്തിയിലെ വ്യോമഗതാഗതം സാധാരണ നിലയിലായി. മുൻകരുതൽ നടപടികൾ ആവശ്യമായ സാഹചര്യം അവസാനിച്ചതോടെയാണ് സർവീസുകൾ പുനരാരംഭിച്ചത്. സ്ഥിതിഗതികൾ 24 മണിക്കൂറും നിരീക്ഷിക്കുന്നുണ്ടെന്നും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ വ്യക്തമാക്കി. യാത്രക്കാർക്ക് നിലവിൽ യാത്രാ തടസ്സങ്ങളില്ലെന്നും അധികൃതർ വ്യക്തമാക്കി.


നേരത്തെ ഇറാൻ ആക്രമണ ഭീഷണിയെ തുടർന്ന് കുവൈത്ത് വ്യോമാതിർത്തി താൽക്കാലികമായി അടച്ചിരുന്നു. ഇന്ന് പുലർച്ചെ 4:50 മുതലാണ് അടിയന്തര സുരക്ഷാ നടപടി സ്വീകരിച്ചത്. പൊതുജനങ്ങൾ ഔദ്യോഗിക അറിയിപ്പുകൾ മാത്രം പിന്തുടരണമെന്ന് കുവൈത്ത് ആർമി അഭ്യർഥിച്ചു.

Share this story

Leave a Comment

Your comment will be visible after admin approval.