കോഴിക്കോട്: കോഴിക്കോട് നിപ സ്ഥിരീകരിച്ചയാളുടെ സമ്പർക്കപ്പട്ടികയിൽ നിലവിൽ 77 പേരെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ. 58 പേർ ആരോഗ്യപ്രവർത്തകരും 14 പേർ കുടുംബാംഗങ്ങളാണെന്നും ഇവരിൽ ആർക്കും നിലവിൽ രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു. രോഗബാധിതന്‍റെ റൂട്ട് മാപ്പ് തയ്യാറായിട്ടുണ്ടെന്ന് കലക്ടർ അറിയിച്ചിട്ടുണ്ടെന്നും നിലവിൽ കണ്ടൈൻമെന്‍റ് സോണുകളായി തിരിക്കേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി.
‘സമ്പർക്കപ്പട്ടികയിലുള്ള ആർക്കും ഇതേവരെയും രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. പട്ടികയിലെ രണ്ട് പേർ ഹൈയസ്റ്റ് റിസ്ക് വിഭാഗത്തിലും 13 പേർ ഹൈ റിസ്ക് വിഭാഗത്തിലും 62 പേർ ലോ റിസ്ക് വിഭാഗത്തിലുമാണുള്ളത്. ഹൈയസ്റ്റ്,ഹൈ റിസ്ക് വിഭാഗത്തിൽ പെട്ട എല്ലാവരും ക്വാറന്‍റൈനിലാണുള്ളത്. രോഗബാധിതന്‍റെ റൂട്ട് തയ്യാറാക്കിയിട്ടുണ്ടെന്ന് ജില്ലാ കലക്ടർ അറിയിച്ചിട്ടുണ്ട്’. മന്ത്രി വ്യക്തമാക്കി.
Leave a Comment
Your comment will be visible after admin approval.