സംസ്ഥാനത്ത് വീണ്ടും നിപ ഭീതിപടരുന്ന സാഹചര്യത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ റെംഡിസീവര്‍ പോലുള്ള ജീവന്‍രക്ഷാമരുന്നില്ലാത്തത് ആശങ്കാജനകമെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയന്‍. നിപ ബാധിച്ച് രോഗി അതീവ ഗുരുതരാവസ്ഥയില്‍ തുടരുമ്പോഴാണ് മരുന്നില്ലെന്ന കാര്യം മെഡിക്കല്‍ കോളജ് അധികൃതര്‍ പറയുന്നത്. മരുന്നിന് ക്ഷാമമില്ലെന്ന് ആരോഗ്യമന്ത്രി ആവര്‍ത്തിച്ച് പറയുമ്പോഴാണ് വിരുദ്ധമായ വാര്‍ത്ത വരുന്നത്. യുദ്ധകാലാടിസ്ഥാനത്തില്‍ മരുന്നെത്തിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു.
Leave a Comment
Your comment will be visible after admin approval.