കോഴിക്കോട്: നിപ ഇതുവരെ വ്യാപിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രി കെ.മുരളീധരൻ. ഒരു മരുന്ന് മാത്രമാണ് എത്താനുള്ളത്. അത് ഇന്ന് വൈകുന്നേരം ഡൽഹിൽ നിന്ന് എത്തും. ഹൈ റിസ്ക് കാറ്റഗറിയിൽ പെട്ടവരെയടക്കം പരിശോധന ഫലം നെഗറ്റീവാണെന്നും മന്ത്രി.
നിപ റിപ്പോർട്ട് ചെയ്ത സമയത്ത് താൻ കോഴിക്കോട് ഉണ്ടായിരുന്നു. കോഴിക്കോട് എത്തിയില്ല എന്നത് രാഷ്ട്രീയമായ വിമർശനം മാത്രം. പ്രതിപക്ഷ സമീപനം ദൌർഭാഗ്യകരം. ഇതൊരു വീണുകിട്ടിയ ആയുധം പോലെ പെരുമാറുന്നത് ശരിയല്ല. പ്രതിപക്ഷം രാഷ്ട്രീയ ഉദ്ദേശത്തോടെ പെരുമാറുന്നു. കോഴിക്കോട് തങ്ങാത്തത് കേരളത്തിൻ്റെ മൊത്തം കാര്യം നോക്കാൻ. എല്ലാ കാര്യങ്ങളും നോക്കണ്ടേ. പ്രതിപക്ഷം പറയാനുള്ളത് പറഞ്ഞോട്ടെ. പത്തുവർഷം ഭരിച്ചു മുടിച്ച് ജനങ്ങൾ പുറത്താക്കിയവർ പറയുന്നത് കാര്യമായി എടുക്കുന്നില്ലയെന്നും മന്ത്രി
Leave a Comment
Your comment will be visible after admin approval.