ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത വിസിമാരുടെ നടപടി തെറ്റെന്ന് രമേശ് ചെന്നിത്തല

Global Indian Writer · June 15, 2026 · 1 min read · 0 Comments · 0 Shares

തിരുവനന്തപുരം: ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത വിസിമാരുടെ നടപടി വലിയ തെറ്റെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. വിസിമാരുടെ നടപടി സർവകലാശാലകളുടെ മതേതര സ്വഭാവത്തെ ഇല്ലായ്മ ചെയ്യുമെന്നും സർവകലാശാലകളുടെ വിശ്വാസ്യത ഇടിച്ചുതാഴ്ത്തുമെന്നും ചെന്നിത്തല പ്രസ്താവിച്ചു. ഗവർണറെ ഉപയോഗിച്ച് കേരളത്തിന്‍റെ അക്കാദമിക മേഖലയെ വർഗീയ വൽക്കരിക്കാനുള്ള സംഘ്പരിവാർ ശ്രമങ്ങൾക്കെതിരെ അതീവ ജാഗ്രത വേണമെന്നാണ് സംഭവം ഓർമിപ്പിക്കുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി.


‘സര്‍വകലാശാലകളുടെ മതേതര സ്വഭാവത്തെ ഇല്ലായ്മ ചെയ്യാനും , വിശ്വാസ്യത ഇടിച്ചുതാഴ്ത്താനും മാത്രമേ ഇത്തരം നീക്കങ്ങള്‍ ഉപകരിക്കൂ. സര്‍വകലാശാലകളുടെയും ഉന്നത വിദ്യാഭ്യാസമേഖലയുടെയും മതേതര – രാഷ്ട്രീയേതര സ്വഭാവം നിലനിര്‍ത്തിയാല്‍ മാത്രമേ മികച്ച അക്കാദമികമായ അന്തരീക്ഷമുണ്ടാകൂ. അതിന് വിഘാതമാകുന്ന പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കണം. വിഭാഗീയതയുടെയും വിദ്വേഷത്തിന്റെയും വിളനിലമായി നമ്മുടെ സര്‍വകലാശാലകള്‍ മാറരുത്. ഈ മൂന്ന് വിസിമാരും തങ്ങളുടെ തെറ്റ് ഏറ്റുപറയുകയും ഇത്തരത്തിലുള്ള പരിപാടികളില്‍ നിന്നും ഭാവിയില്‍ വിട്ടു നില്‍ക്കുകയും വേണം’. ആഭ്യന്തര മന്ത്രി കുറിച്ചു.

Share this story

Leave a Comment

Your comment will be visible after admin approval.