തിരുവനന്തപുരം: ഒരു രൂപ ടാക്സ് കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് കൊണ്ടാണ് ബജറ്റ് അവതരിപ്പിച്ചതെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. ധവളപത്രത്തിൽ കേരളത്തിന്‍റെ സാമ്പത്തിക സ്ഥിതിയുടെ യഥാർത്ഥ ചിത്രം ഉണ്ടായിരുന്നുവെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു.
അസാധാരണമായ ജനസംഖ്യമാറ്റം കേരളത്തിൽ ഉണ്ടായിട്ടുണ്ട്.കേരളത്തെ തുറമുഖ നഗരമാക്കി മാറ്റാനുള്ള സ്വപ്ന പദ്ധതിയാണ് മിഷൻ സമുദ്ര. ദക്ഷിണേഷ്യയിലെ വലിയ ഏവിയേഷൻ ഹബ്ബായി കേരളത്തിൽ ഉണ്ടാകും. കേരളത്തിലെ യുവജനങ്ങൾ സജ്ജരാക്കാൻ ഗ്ലോബൽ ജോബ് വാച്ച് ആരംഭിക്കുന്നുണ്ട്. ഉന്നതവിദ്യാഭ്യാസരംഗത്ത് ഗവേഷണത്തിന് പ്രാധാന്യം നൽകുന്ന സംസ്ഥാനമാക്കി കേരളത്തെ നിലനിർത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Leave a Comment
Your comment will be visible after admin approval.