ശബരിമല സ്വർണക്കൊള്ള: പി.എസ് പ്രശാന്ത് ഉൾപ്പെടെയുള്ളവർ പ്രതിപ്പട്ടികയിലേക്ക്

Global Indian Writer · June 20, 2026 · 1 min read · 0 Comments · 0 Shares

പത്തനംതിട്ട: ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശിൽപങ്ങളിലെയും കട്ടിളപ്പാളികളിലെയും സ്വർണം അപഹരിച്ചെന്ന സ്വർണക്കൊള്ളക്കേസിൽ അന്വേഷണം നിർണായക വഴിത്തിരിവിൽ. മുൻ പ്രസിഡന്റ് പി.എസ് പ്രശാന്തിന്റെ നേതൃത്വത്തിലുള്ള 2025ലെ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെക്കൂടി പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താൻ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചു. സ്വർണപ്പാളികൾ കൈമാറിയതിൽ വലിയ ദുരൂഹതയുണ്ടെന്നും മുൻ ഭരണസമിതിക്ക് ഗുരുതരമായ വീഴ്ചകൾ സംഭവിച്ചുവെന്നും ചൂണ്ടിക്കാട്ടി അന്വേഷണസംഘം ഹൈക്കോടതിയിൽ വിശദമായ റിപ്പോർട്ട് സമർപ്പിച്ചു.

ഹൈക്കോടതിയുടെ യാതൊരു അനുമതിയും വാങ്ങാതെയാണ് 2025ൽ ദ്വാരപാലക ശിൽപങ്ങളും കട്ടിളപ്പാളികളും സ്വർണം പൂശാനായി നൽകിയതെന്ന് എസ്ഐടിയുടെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഈ ഇടപാടിൽ കൃത്യമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. കൂടാതെ, 2019ൽ നടന്ന സമാനമായ ഇടപാട് മറച്ചുവെക്കാനും മുൻ ഭരണസമിതിയുടെ ഭാഗത്തുനിന്ന് ശ്രമമുണ്ടായതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പൂർണമായ അറിവോടും ബോധ്യത്തോടും കൂടിയാണ് ഭരണസമിതി അംഗങ്ങൾ പാളികൾ കൊടുത്തുവിട്ടതെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പി.എസ് പ്രശാന്ത് ഉൾപ്പെടെയുള്ളവരെ പ്രതി ചേർക്കുന്നത്.

Share this story

Leave a Comment

Your comment will be visible after admin approval.