കെ.കെ മഹേശനെയും വി.എം സുധീരനെയും അധിക്ഷേപിച്ച് വെള്ളാപ്പള്ളി നടേശൻ

Global Indian Writer · June 21, 2026 · 1 min read · 0 Comments · 0 Shares

ആലപ്പുഴ: ജീവനൊടുക്കിയ എസ്എൻഡിപി കണിച്ചുകുളങ്ങര യൂണിയൻ മുൻ സെക്രട്ടറി കെ.കെ മഹേശനെയും മുതിർന്ന കോൺഗ്രസ് നേതാവ് വി.എം സുധീരനെയും അധിക്ഷേപിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കെ.കെ മഹേശൻ കാൽക്കാശിന് വിലയില്ലാത്തവനാണെന്നും, വി.എം സുധീരൻ കട്ടപ്പുറത്തിരിക്കുന്ന രാഷ്ട്രീയക്കാരനാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. മഹേശന്റെ മരണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ കുടുംബം സർക്കാരിന് പുതിയ പരാതി നൽകിയതിന് പിന്നാലെയാണ് വെള്ളാപ്പള്ളിയുടെ രൂക്ഷമായ പ്രതികരണം.

മഹേശന്റെ അനന്തരവൻ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും നൽകിയ പരാതിയെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം. ‘ഒരു കമ്യൂണിസ്റ്റ് പാർട്ടി അംഗമായി നിൽക്കുന്ന മഹേശന്റെ അനന്തരനെ വിളിച്ചുവരുത്തി പരാതി എഴുതി വാങ്ങിയാണ് കൊടുത്തിരിക്കുന്നത്. കൊടുക്കട്ടെ, ചുണയുണ്ടെങ്കിൽ അവർ തെളിയിക്കട്ടെ. അപ്പോൾ അറിയാം ഞാൻ ആരാണെന്നും സത്യം എന്താണെന്നും’, വെള്ളാപ്പള്ളി പറഞ്ഞു.

Share this story

Leave a Comment

Your comment will be visible after admin approval.