കെ. മുരളീധരന്‍ സഭയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി വീണ ജോര്‍ജ്

Global Indian Writer · June 22, 2026 · 1 min read · 0 Comments · 0 Shares

കോട്ടയം: ആരോഗ്യ മന്ത്രി കെ. മുരളീധരന്‍ സഭയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി മുന്‍ മന്ത്രി വീണ ജോര്‍ജ്. കെ. മുരളീധരന്‍ ഉത്തരവാദിത്വം മറക്കേണ്ടെന്നും വിടുവായത്തം നിര്‍ത്തി വകുപ്പിനെ ഏകോപനത്തോടെ നയിക്കൂവെന്നും വീണ പറഞ്ഞു. 30 ദിവസത്തിനുള്ളില്‍ സംസ്ഥാനത്ത് പനി ബാധിച്ച് മരിച്ചത് 87 പേരാണെന്നും വീണ ചൂണ്ടിക്കാട്ടി.

കൂടുതൽ കണ്ടെത്തുക
ഓൺലൈൻ വാർത്താ പോർട്ടൽ
കുവൈറ്റ് വാർത്താ അപ്‌ഡേറ്റുകൾ
മലയാളം വാർത്താ അപ്‌ഡേറ്റുകൾ
സോണിയാ ഗാന്ധിയെ മദാമ്മയെന്നും അഹമ്മദ് പട്ടേലിനെ അലൂമിനിയം പട്ടേലെന്നും വിളിച്ച മുരളീധരനില്‍ നിന്ന് ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്ന് കെ. മുരളീധരന്‍ ഇടയ്ക്കിടെ ഓര്‍മ്മിപ്പിച്ചുകൊണ്ട് ഇരിക്കുകയാണ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആരോഗ്യ മേഖലയെ അന്യായമായും നീതിരഹിതമായും അധിക്ഷേപിക്കാന്‍ മുന്നില്‍ നിന്നയാളാണ് ഇപ്പോഴത്തെ ആരോഗ്യമന്ത്രി. അന്ന് പറഞ്ഞതൊക്കെയും ബൂമറാങ് പോലെ തിരിച്ച് കൊണ്ടില്ലേയെന്നും വീണ ജോര്‍ജ് ചോദിച്ചു.

‘കഴിഞ്ഞ 10 വര്‍ഷത്തെ റീല്‍സും അഞ്ച് വര്‍ഷത്തെ വീണ മീട്ടലുമാണ് ഇപ്പോള്‍ ആരോഗ്യവകുപ്പ് നേരിടുന്ന പ്രധാന പ്രശ്‌നം’ എന്നായിരുന്നു സഭയില്‍ മന്ത്രി മുരളീധരന്റെ പരിഹാസം. ഇതിനാണ് വീണ ജോര്‍ജ് ഫേസ്ബുക് പോസ്റ്റിലൂടെ മറുപടി നല്‍കിയത്.

വീണ ജോര്‍ജിന്റെ ഫേസ്ബുക് പോസ്റ്റ്…
ഉത്തരവാദിത്വം മറക്കേണ്ട കെ. മുരളീധരന്‍. വിടുവായത്തം നിര്‍ത്തി വകുപ്പിനെ ഏകോപനത്തോടെ നയിക്കൂ. 30 ദിവസത്തിനുള്ളില്‍ സംസ്ഥാനത്ത് പനി ബാധിച്ച് മരിച്ചത് 87 പേരാണ്.

Share this story

Leave a Comment

Your comment will be visible after admin approval.