കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍ രാജിവെച്ചു

Global Indian Writer · June 23, 2026 · 1 min read · 0 Comments · 0 Shares

ന്യൂഡല്‍ഹി: കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍ രാജിവെച്ചു. രാജ്യസഭാ കാലാവധി പൂര്‍ത്തിയായതോടെയാണ് രാജി. ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീര, ന്യൂനപക്ഷകാര്യ വകുപ്പുകളുടെ ചുമതലയുള്ള സഹമന്ത്രിയായിരുന്നു. രാജി രാഷ്ട്രപതി സ്വീകരിച്ചു.


2024 ജൂണിലാണ് ജോര്‍ജ് കുര്യന്‍ മൂന്നാം മോദി സര്‍ക്കാരില്‍ കേന്ദ്ര മന്ത്രിയായത്. മന്ത്രിയായതിന് പിന്നാലെ 2024 ഓഗസ്റ്റില്‍ ഉപതിരഞ്ഞെടുപ്പിലൂടെയാണ് അദ്ദേഹത്തെ രാജ്യസഭാംഗമായി തെരഞ്ഞെടുത്തത്. ജൂണ്‍ 21ഓടെ രാജ്യസഭാ കാലാവധി കഴിഞ്ഞിരുന്നു. അഞ്ച് സംസ്ഥാനങ്ങളിലെ രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചെങ്കിലും അതില്‍ ജോര്‍ജ് കുര്യനെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതോടെയാണ് കാലാവധി പൂര്‍ത്തിയായതിന് പിന്നാലെ രാജിവെച്ചിരിക്കുന്നത്.

Share this story

Leave a Comment

Your comment will be visible after admin approval.