മദ്യത്തിന്‍റെ നികുതി കുറച്ചുള്ള പ്രഖ്യാപനം ബജറ്റിൽ എങ്ങനെ വന്നു എന്നുള്ളത് തിരിച്ചറിയാൻ ആവുന്നില്ലെന്ന് വി.എം സുധീരൻ

Global Indian Writer · June 23, 2026 · 1 min read · 0 Comments · 0 Shares

തൃശൂര്‍: വീര്യം കുറഞ്ഞ മദ്യത്തിന്‍റെ നികുതി കുറച്ചുള്ള പ്രഖ്യാപനം ബജറ്റിൽ എങ്ങനെ വന്നു എന്നുള്ളത് തിരിച്ചറിയാൻ ആവുന്നില്ലെന്ന് കോൺഗ്രസ് നേതാവ് വി.എം സുധീരൻ. കോൺഗ്രസ് എന്നും മദ്യത്തിന് എതിരാണ്. കെ.കരുണാകരനാണ് മദ്യം കുറയ്ക്കുന്ന നടപടികളിലേക്ക് കടന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കരിമണൽ ഖനനത്തിൽ ആലപ്പുഴയിലെ ജനങ്ങളുടെ മനസിൽ വലിയ ആശങ്കയാണെന്നും സുധീരൻ പറഞ്ഞു.


മദ്യനയത്തിൽ തന്‍റെ നിലപാട് ഇന്നോ ഇന്നലെയോ അല്ല തുടങ്ങിയത്. കെ.കരുണാകരനാണ് മദ്യം കുറയ്ക്കുന്ന നടപടികളിലേക്ക് കടന്നത്. എ.കെ ആന്‍റണി ചാരായ നിരോധനം നടപ്പിലാക്കി. മദ്യത്തിനെതിരെയുള്ള കോൺഗ്രസ് നയം കാലങ്ങളായുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി.

Share this story

Leave a Comment

Your comment will be visible after admin approval.