നിയമസഭയിലെ ബജറ്റ് ചർച്ചക്ക് മുഖ്യമന്ത്രി ഇന്ന് മറുപടി നൽകും. വീര്യം കുറഞ്ഞ മദ്യത്തിന്നികുതി കുറച്ച തീരുമാനത്തിൽ മുഖ്യമന്ത്രി എന്ത് നിലപാടെടുക്കും എന്നതാണ് ആകാംക്ഷ. കോൺഗ്രസിലും യുഡിഎഫിലും എതിർപ്പ് ഉയർന്ന സാഹചര്യത്തിൽ നികുതി കുറക്കൽപിൻവലിക്കണമെന്ന് ആവശ്യമുണ്ട്. രാവിലെ 8ന് ചേരുന്ന മന്ത്രിസഭാ യോഗത്തിലും വിഷയം ചർച്ചയായേക്കും. തീരുമാനം പിൻവലിക്കാൻ യുഡിഎഫിലും സമ്മർദമുണ്ട്. രാവിലെ ചേരുന്ന മന്ത്രിസഭാ യോഗവും നിർണായകം.
ബജറ്റ് ചർച്ചയുടെ ആദ്യ ദിവസം പരാമർശിച്ച് പോയ നികുതി കുറയ്ക്കൽ പ്രഖ്യാപനമാണ് സർക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്.വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകാനുള്ള ബജറ്റ് പ്രഖ്യാപനത്തിൽ അഴിമതി ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. മദ്യ കമ്പനിയായ ബക്കാർഡിയുടെ അപേക്ഷ സ്വീകരിച്ച് അതിവേഗത്തിലാണ് തീരുമാനം വന്നതെന്നും അഴിമതിക്ക് വേണ്ടിയാണിതെന്നും പ്രതിപക്ഷം ആരോപിച്ചു.
Leave a Comment
Your comment will be visible after admin approval.