മന്ത്രിസഭാ രൂപീകരണത്തിനായുള്ള അതിവേഗ ചർച്ചകളിലേക്ക് കോൺഗ്രസ്

Global Indian Writer · May 14, 2026 · 1 min read · 0 Comments · 0 Shares

തിരുവനന്തപുരം : മന്ത്രിസഭാ രൂപീകരണത്തിനായുള്ള അതിവേഗ ചർച്ചകളിലേക്ക് കോൺഗ്രസ്. ഘടകകക്ഷികളുമായുള്ള വീതംവയ്പ് കഴിയുംവേഗം പൂർത്തിയാക്കി ഇന്നുതന്നെ കോ‍ൺഗ്രസ് മന്ത്രിമാരെക്കുറിച്ചുള്ള ചർച്ച തുടങ്ങാനാണ് ആലോചന. മുഖ്യമന്ത്രിയടക്കം 11 മന്ത്രിമാരും സ്പീക്കറും ഡപ്യൂട്ടി സ്പീക്കറും കോൺഗ്രസിനുണ്ടാകും. ഏകാംഗ കക്ഷികൾക്ക് ഫുൾടേം നൽകാനാണ് ഇപ്പോൾ ആലോചിക്കുന്നത്. എൽഡിഎഫ് ചെയ്തതു പോലെ ടേം പങ്കിടണമെന്ന ആശയം ചില കോൺഗ്രസ് നേതാക്കൾക്കുണ്ട്. ദീർഘകാലമായി ഒപ്പം നിൽക്കുന്നവർക്ക് അർഹമായ പരിഗണന നൽകണമെന്ന അഭിപ്രായത്തിലാണ് വി.ഡി.സതീശൻ. എഐസിസിയുമായി ചർച്ച ചെയ്താകും തീരുമാനം. ടേം വച്ചു വീതിച്ചാൽ  കോൺഗ്രസ് മന്ത്രിമാരുടെ എണ്ണം കൂടും. പക്ഷേ, അതോടെ ഘടകകക്ഷികൾ ഇടഞ്ഞേക്കാമെന്നും അടുത്ത പ്രശ്നമാകാമെന്നും കോൺഗ്രസിന് കാണേണ്ടി വരും.

Share this story

Leave a Comment

Your comment will be visible after admin approval.