ബിശ്വനാഥ് സിന്‍ഹ പുതിയ ചീഫ് സെക്രട്ടറിയാകും

Global Indian Writer · June 24, 2026 · 1 min read · 0 Comments · 0 Shares

തിരുവനന്തപുരം: ബിശ്വനാഥ് സിന്‍ഹ പുതിയ ചീഫ് സെക്രട്ടറിയാകും. ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നിലവില്‍ ആഭ്യന്തരവകുപ്പ് അഡീ. ചീഫ് സെക്രട്ടറിയാണ്. 1991 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് ബിശ്വനാഥ് സിന്‍ഹ.

ധനകാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്റ്റോര്‍ പര്‍ചേസ് വകുപ്പിന്റെ അഡീഷണല്‍ ചീഫ് സെക്രട്ടറി, റീബില്‍ഡ് കേരളയുടെ ചീഫ് എക്‌സിക്യൂട്ടീസ് ഓഫീസര്‍ എന്നീ അധികചമതലകളും വഹിച്ചിരുന്നു. ആസൂത്രണ സാമ്പത്തിക കാര്യവകുപ്പ് അഡീഷണല്‍ സെക്രട്ടറി പദവിയിലിരിക്കെയായിരുന്നു ധനകാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായുള്ള നിയമനം.

Share this story

Leave a Comment

Your comment will be visible after admin approval.