പാലക്കാട്: പാലക്കാട് ജില്ലയിൽ ഭീതി പടർത്തി വീണ്ടും എച്ച്1എൻ1 മരണം. കരിമ്പുഴ എളമ്പുലാശ്ശേരി സ്വദേശി എഴുപത്തിയേഴുകാരന്‍റെ മരണം എച്ച്1എൻ1 ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു.
പനിയെ തുടർന്ന് ദിവസങ്ങൾക്ക് മുമ്പാണ് ഇയാളെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. പകർച്ചവ്യാധി വ്യാപനത്തിന് ശേഷം എച്ച്1എൻ1 ബാധിച്ചുള്ള ജില്ലയിലെ രണ്ടാമത്തെ മരണമാണിത്. ജില്ലയിൽ ഡെങ്കിപ്പനി ബാധിച്ച് ഈ മാസം നാല് പേർ മരിച്ചിരുന്നു.
Leave a Comment
Your comment will be visible after admin approval.