കൊച്ചി: മാസപ്പടി കേസിൽ ടി. വീണക്ക് പിറകെ പിണറായി വിജയൻ ഉൾപ്പടെ വമ്പന്മാരിലേക്ക് അന്വേഷണം നീട്ടാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വീണയുടെ എക്സലോജികുമായുള്ള സാമ്പത്തിക ഇടപാടിൽ ഒതുങ്ങി നിൽക്കാതെ, സിഎംആർഎൽ പ്രമുഖ വ്യക്തികളും സ്ഥാപനങ്ങളുമായി നടത്തിയ ഇടപാടുകൾ സംബന്ധിച്ചുള്ള ഉദ്യോഗസ്ഥർ നൽകിയ മൊഴികൾ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിക്കാനാണ് ഇഡി ശ്രമിക്കുന്നത്. ഇതിനായി വേണ്ടിവന്നാൽ മറ്റൊരു കേസിലേക്ക് പോവുക, അല്ലെങ്കിൽ മറ്റ് അന്വേഷണ ഏജൻസികൾക്ക് വിവരങ്ങൾ കൈമാറുക എന്നീ നടപടികളെ കുറിച്ചും ഇഡി പരിശോധിക്കുന്നുണ്ട്.
Leave a Comment
Your comment will be visible after admin approval.