കൊച്ചി: മദ്യനയത്തിൽ വി.എം സുധീരന് പരോക്ഷ വിമർശനവുമായി മുൻ എക്സൈസ് മന്ത്രി കെ.ബാബു. യുഡിഎഫിൽ എക്സൈസ് നയം സുഗമമായി നടപ്പാക്കാൻ കഴിയില്ല. ഓരോരുത്തർക്കും ഓരോ നയമാണ്. വാളെടുത്തവരെല്ലാം വെളിച്ചപ്പാടാണ്. അവരെല്ലാം സർക്കാരിനെ സഹായിക്കുകയാണെന്നാണ് ഞാൻ കരുതുന്നത്. ഉമ്മൻചാണ്ടി സർക്കാരിന്‍റെ കാലത്തും ആ പിന്തുണ നല്ലവണ്ണം കിട്ടിയിട്ടുണ്ടെന്നും ബാബുവിന്‍റെ പരിഹാസം.
മദ്യനയവുമായി ബന്ധപ്പെട്ട ബജറ്റ് നിർദേശം ഫിനാൻസ് ബിൽ അവതരിപ്പിക്കുന്ന വേളയിൽ പിൻവലിക്കണമെന്ന് സുധീരൻ ആവശ്യപ്പെട്ടിരുന്നു. ”മദ്യനയം സംബന്ധിച്ച് മദ്യവിരുദ്ധ പ്രസ്ഥാനങ്ങളുമായി ചർച്ച നടത്തണമെന്നും അവരുടെ വികാരംകൂടെ ഉൾക്കൊണ്ട് മദ്യവ്യാപനത്തിനെതിരേയുള്ള പ്രഖ്യാപിത നയം വ്യക്തമാക്കണമെന്നും മുഖ്യമന്ത്രിയോടും എക്സൈസ് മന്ത്രിയോടും ആവശ്യപ്പെട്ടതാണ്. ഇക്കാര്യം ഉന്നയിച്ച് കത്തും നൽകിയിട്ടുണ്ട്. ബജറ്റ് തിരക്ക് കാരണമായിരിക്കാം പരിഗണിക്കാതെ നീണ്ടുപോയത്. എന്തുകാരണം കൊണ്ടാണെങ്കിലും മദ്യവ്യാപനത്തിന് സാഹചര്യമൊരുക്കുന്ന തീരുമാനം ഉണ്ടാകാൻ പാടില്ലാത്തതാണ്” എന്നാണ് സുധീരൻ പറഞ്ഞത്.
Leave a Comment
Your comment will be visible after admin approval.