തിരുവനന്തപുരം: എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ നിയമനടപടികള്‍ ഊര്‍ജിതമാക്കണമെന്ന ആവശ്യമായി യൂത്ത് ലീഗ്. മൈക്രോഫിനാന്‍സ് കേസ്, കെ.കെ മഹേശന്‍ കേസ് എന്നിവയില്‍ അന്വേഷണം ഊര്‍ജിതമാക്കണമെന്നും വിദ്വേഷ പ്രസ്താവനകളില്‍ വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കണമെന്നുമാണ് യൂത്ത് ലീഗിന്റെ ആവശ്യം.
നിയമനടപടികള്‍ ഊര്‍ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സി.കെ ശാക്കിര്‍ ആഭ്യന്തരമന്ത്രിക്ക് നിവേദനം നല്‍കി. വെള്ളാപ്പള്ളിക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ എസ്‌ഐടി രൂപീകരിക്കണമെന്നാണ് നിവേദനത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
രാജ്യത്തെ നിയമപ്രകാരം വെള്ളാപ്പള്ളി ശിക്ഷാ നടപടി നേരിടണമെന്ന് സി.കെ ശാക്കിര്‍ പ്രതികരിച്ചു. കെ.കെ മഹേശന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍ സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് യുഡിഎഫിലെ രണ്ടാമത്തെ ഘടകക്ഷിയായ പാര്‍ട്ടിയുടെ യുവജന സംഘടനയും സമാനമായ ആവശ്യം മുന്നോട്ടുവെച്ചിരിക്കുന്നത്.
Leave a Comment
Your comment will be visible after admin approval.