റിയാദ്: സൗദി അരാംകോയുടെ ഹെലികോപ്റ്റർ തകർന്നു വീണ് 14 പേർ മരിച്ചു. കിഴക്കൻ പ്രവിശ്യയിലെ പ്രധാന എണ്ണ ശുദ്ധീകരണ കയറ്റുമതി കേന്ദ്രമായ റാസ് തനൂറയിൽ ഇന്ന് പുലർച്ചെ ആറ് മണിയോടെയായിരുന്നു അപകടം. ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന 14 പേരും സംഭവസ്ഥലത്തു തന്നെ മരണപ്പെടുകയായിരുന്നു. മരിച്ചവരെല്ലാം സൗദി പൗരന്മാരാണെന്ന് ഊർജ മന്ത്രാലയ വക്താവ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.
അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ വിശദമായ അന്വേഷണം നടത്താൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും മന്ത്രാലയം അറിയിച്ചു.
Leave a Comment
Your comment will be visible after admin approval.