മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവായി വീണ്ടും തിരഞ്ഞെടുത്തു

Global Indian Writer · June 29, 2026 · 1 min read · 0 Comments · 0 Shares

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവായി വീണ്ടും തിരഞ്ഞെടുത്തു. രാജ്യസഭാ കാലാവധി ഈ 25ന് അവസാനിച്ചതിന് തൊട്ടുപിന്നാലെ 26ന് ഖാര്‍ഗെ വീണ്ടും രാജ്യസഭാംഗമായി ചുമതലയേറ്റിരുന്നു. ഇതോടെയാണ് അദ്ദേഹംതന്നെ വീണ്ടും രാജ്യസഭയിലെ പ്രതിപക്ഷ നേതാവായത്.

രാജ്യസഭാ അധ്യക്ഷനായ ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണനാണ് ഖാര്‍ഗെക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. പ്രതിപക്ഷ നേതാവെന്ന നിലയില്‍ അഭിമാനത്തോടെയും ഉത്തരവാദിത്തത്തോടെയും പ്രവര്‍ത്തനം തുടരുമെന്ന് ഖാര്‍ഗെ പറഞ്ഞു. കോണ്‍ഗ്രസ് നേതൃത്വത്തിനും ഇന്‍ഡ്യാ സഖ്യത്തിലെ മറ്റ് കക്ഷികള്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു.

Share this story

Leave a Comment

Your comment will be visible after admin approval.