തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യവകുപ്പിന് ഹണിമൂണ്‍ കാലം കിട്ടിയില്ലെന്ന് മന്ത്രി കെ.മുരളീധരന്. വിവാഹം കഴിഞ്ഞാല്‍ ആറ് മാസം ഹണിമൂണ്‍ കിട്ടാറുണ്ടെന്നും ആരോഗ്യവകുപ്പിന് അത് കിട്ടിയില്ലെന്നും മന്ത്രി പറഞ്ഞു. പക്ഷെ തനിക്ക് അതില്‍ പരാതിയില്ലെന്നും കെ.മുരളീധരന് മാധ്യമങ്ങളോട് പ്രതികരിച്ചു.
പാലക്കാട് ഡിഎംഒയെ സ്ഥലം മാറ്റിയതിലും തൃശൂരിലെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ സമരത്തിലും മന്ത്രി പ്രതികരിച്ചു. ‘ആരെയും മാറ്റാന്‍ നിവര്‍ത്തിയില്ല എന്നാണെങ്കില്‍ പിന്നെ മന്ത്രിയുടെ ആവശ്യമുണ്ടോ?’ എന്ന് ഡിഎംഒയുടെ സ്ഥലം മാറ്റത്തില്‍ മന്ത്രി ചോദിച്ചു.
Leave a Comment
Your comment will be visible after admin approval.